HOME
DETAILS

'വോട്ടില്ലെങ്കിലും കൂടെയുണ്ട്'; സൈക്കിളില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ഏഴാം ക്ലാസുകാരന്‍ 

  
ഫൈസൽ മാന്നാർ
November 30, 2025 | 6:02 AM

seventh-grader-bicycle-campaign-kerala-local-election-mannar

മാന്നാര്‍: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികള്‍ പലവിധത്തിലുള്ള പ്രചാരണ പരിപാടികളില്‍ സജീവമാകുമ്പോള്‍ തന്റെ സൈക്കിളില്‍ ഒറ്റയാള്‍ പ്രചാരണവുമായി ശ്രദ്ധ നേടുകയാണ് ഏഴാം ക്ലാസുകാരനായ അല്‍ അമീന്‍. മാന്നാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷൈനാ നവാസിന് വേണ്ടിയാണ് അല്‍ അമീന്റെ ഒറ്റയാള്‍ പ്രചാരണം. വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുതല്‍ സ്‌കൂള്‍ അവധി ദിവസങ്ങളിലും ഒഴിവുസമയങ്ങളിലും തന്റെ സൈക്കിളില്‍ കുടിവെള്ളവുമെടുത്ത് വീട്ടില്‍ നിന്നുമിറങ്ങും. സ്ഥാനാര്‍ഥിയുടെ ചിത്രവും ചിഹ്നവും പതിച്ച പോസ്റ്റര്‍ സൈക്കിളില്‍ വെച്ചുകെട്ടി വാര്‍ഡാകെ പ്രചാരണം നടത്തുന്ന അല്‍ അമീന്‍ നാട്ടുകാര്‍ക്ക് കൗതുകമായി മാറി. 

മാന്നാര്‍ ചാപ്രയില്‍ ദില്‍ഷാദിന്റെയും അനീഷയുടെയും മകനാണ് തിരുവല്ല എം.ജി.എം സ്‌കൂളിലെ വിദ്യാര്‍ഥിയായ അല്‍ അമീന്‍. തെരഞ്ഞെടുപ്പില്‍ മാന്നാര്‍ പഞ്ചായത്ത് ഏറെ ഉറ്റു നോക്കുന്ന വാര്‍ഡാണ് മാന്നാര്‍ ടൗണ്‍ വാര്‍ഡായ അഞ്ചാം വാര്‍ഡ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ഷൈന നവാസ് ഇവിടെ മൂന്നാം തവണയാണ് ജനവിധി തേടുന്നത്. രണ്ടു തവണയും വിജയം കൈവരിച്ചു. 2015-20 വര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സുരയ്യ ബഷീറും, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി സെമീന തറയില്‍പള്ളത്തും മത്സര രംഗത്തുണ്ട്.

 

A seventh-grade student from Mannar captures attention with his solo bicycle campaign for UDF candidate Shaina Navas in the upcoming local body elections. Carrying posters and cycling across Ward 5, the young supporter has become a local sensation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാരിതോഷികം കിട്ടാൻ റെയിൽവേ ട്രാക്കിൽ ബോംബുവെച്ചു; വഡോദരയിൽ റെയിൽവേ കരാറുകാരൻ പിടിയിൽ

latest
  •  14 days ago
No Image

എ.ഐ ഉച്ചകോടിക്കിടെ ഷര്‍ട്ടൂരി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും അറസ്റ്റില്‍ 

National
  •  14 days ago
No Image

കുവൈത്തില്‍ മലയാളി പ്രവാസി അന്തരിച്ചു

Kuwait
  •  14 days ago
No Image

പാലക്കാട് ഐഐടി വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം; തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

Kerala
  •  14 days ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, അറബിക്കടലിൽ ചക്രവാതച്ചുഴി; കേരത്തിൽ 27 വരെ മഴക്ക് സാധ്യത

Kerala
  •  14 days ago
No Image

നിയമസഭയില്‍ ഇന്നും പ്രതിഷേധം; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ 

Kerala
  •  14 days ago
No Image

ബഹ്‌റൈനില്‍ 57 സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം; ചില ബാഗുകള്‍ക്ക് ഇളവ്

Environment
  •  14 days ago
No Image

സുപ്രഭാതം - പ്രിസം ഷൈനിങ് സ്റ്റാർ സ്കോളർഷിപ്പ്: 50,000 രൂപ ക്യാഷ് അവാർഡ് റന ഷറിന് 

Kerala
  •  14 days ago
No Image

ഭിക്ഷാടനത്തിനെതിരേ കടുത്ത മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; വിവരമറിയിക്കാന്‍ ഹോട്ട്‌ലൈന്‍ നമ്പറുകള്‍

qatar
  •  14 days ago
No Image

ആദ്യ വേനല്‍മഴയില്‍ തന്നെ മുങ്ങി ദേശീയപാത; മേല്‍പ്പാലത്തിലെ വിള്ളല്‍ കരാര്‍ കമ്പനി രാത്രിയില്‍ തന്നെ ടാറിട്ട് മൂടി

Kerala
  •  14 days ago