HOME
DETAILS

പാരിതോഷികം കിട്ടാൻ റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ വെച്ചു; വഡോദരയിൽ റെയിൽവേ കരാറുകാരൻ പിടിയിൽ

  
Web Desk
February 24, 2026 | 4:55 AM

ex-serviceman arrested for planting explosives on vadodara railway track

വഡോദര: വഡോദരയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ വെച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുൻ സൈനികനും റെയിൽവേ കരാറുകാരനുമായ മുഷ്താഖ് ഷെയ്ഖാണ് പൊലിസിന്റെ പിടിയിലായത്.

രണ്ട് ദിവസം മുൻപാണ്, അങ്കാദ് ഗ്രാമത്തിന് സമീപത്തെ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർക്ക് വിവരം ലഭിക്കുന്നത്. മുഷ്താഖായിരുന്നു ഇക്കാര്യം അധികൃതരെ വിളിച്ചറിയിച്ചത്. ഉടൻ തന്നെ ബോംബ് സ്ക്വാഡ് എത്തി പരിശോധിച്ചപ്പോൾ ട്രാക്കിൽ നാല് പടക്കങ്ങൾ കെട്ടിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ മുഷ്താഖ് തന്നെയാണ് ചെയ്തതെന്ന് തെളിഞ്ഞു.

റെയിൽവേയുമായുള്ള ഇയാളുടെ രണ്ട് വർഷത്തെ കരാർ ഉടൻ അവസാനിക്കാനിരിക്കുകയായിരുന്നു. ട്രാക്കിലെ അപകടം കണ്ടെത്തി അധികൃതരെ അറിയിച്ചാൽ പാരിതോഷികമോ കരാർ നീട്ടിയോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇയാൾ ഈ സാഹസത്തിന് മുതിർന്നതെന്ന് പൊലിസ് വ്യക്തമാക്കി. ട്രാക്കിലെ തകരാറുകളോ, അപകട സാധ്യതകളോ കണ്ടെത്തി അറിയിക്കുന്നവർക്ക് റെയിൽവേ പാരിതോഷികം നൽകാറുണ്ട്.

വിവാഹത്തിനും മറ്റും ഉപയോഗിക്കുന്ന 'കോൾഡ് പൈറോ' ആണ് ഇയാൾ ട്രാക്കിൽ വെച്ചത്. ഒരു വിവാഹ ചടങ്ങിൽ നിന്നാണ് ഇത് ശേഖരിച്ചത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനും ഗൂഢാലോചനയ്ക്കും മുഷ്താഖിനെതിരെ പൊലിസ് കേസെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

Mushtaq Sheikh, a former serviceman and railway contractor, has been arrested for placing explosives on a railway track in Vadodara, Gujarat. He allegedly did this to get his contract renewed or receive a reward, as he was informed that reporting such incidents could lead to incentives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  5 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  5 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  5 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  5 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  5 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  5 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  5 days ago
No Image

മെയ് 20 വരെ ഞാൻ തന്നെയാണ് എംഎൽഎ, ഡിജിപിക്ക് മുകളിലാണ് എന്റെ റാങ്ക്; പൂഞ്ഞാറിൽ ബൂത്ത് ഓഫീസ് മാറ്റനെത്തിയ പൊലിസിന് നേരെ എംഎൽഎയുടെ ഭീഷണി

Kerala
  •  5 days ago