യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പേരിൽ അബൂദബിയിൽ ഏഴ് പുതിയ പള്ളികൾ; നിർദ്ദേശം നൽകി യുഎഇ പ്രസിഡന്റ്
ദുബൈ: അബൂദബിയിലെ ഏഴ് പള്ളികൾക്ക് യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പേരുകൾ നൽകാൻ നിർദ്ദേശം നൽകി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയുടെ 54-ാമത് 'ഈദ് അൽ ഇത്തിഹാദ്' (ദേശീയ ദിനം) ആഘോഷങ്ങളോട് അനുബന്ധിച്ചാണ് തീരുമാനം.
രാജ്യത്തിന്റെ ഐക്യബോധവും മൂല്യങ്ങളും അടുത്ത തലമുറയിലേക്ക് പകരാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സകാത്തിന്റെ ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരി വ്യക്തമാക്കി.
അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലുള്ള ഏഴ് പള്ളികൾക്കാണ് ഏഴ് എമിറേറ്റുകളുടെ പേരുകൾ നൽകുന്നത്. ഈ ഏഴ് പള്ളികളിലായി ഏകദേശം 6,000 പേർക്ക് ഒരേ സമയം നിസ്കരിക്കാൻ സാധിക്കും. പള്ളികൾക്ക് മൊത്തം 12,000 ചതുരശ്ര മീറ്റർ വിസ്തീർണമാണുള്ളത്.
പ്രസിഡൻഷ്യൽ കോടതി, ഇസ്ലാമിക കാര്യ അതോറിറ്റി, അബുദാബി മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ പള്ളികൾ നിർമ്മിച്ചത്. ഈ പള്ളികൾ അടുത്ത വർഷം ജനുവരിയിൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ ഇസ്ലാമിക വാസ്തുവിദ്യയും ആധുനിക ശൈലിയും സമന്വയിപ്പിച്ചാണ് പള്ളികളുടെ രൂപകൽപ്പന.
UAE President Sheikh Mohamed bin Zayed Al Nahyan has directed that seven mosques in Abu Dhabi be named after the country's seven emirates, as part of the 54th UAE National Day celebrations, promoting national unity and identity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."