ജീവനക്കാർക്ക് ആഴ്ചയിൽ 'ഫൈവ് ഡേ വർക്ക്'; സംസ്ഥാന സർക്കാർ നിർണ്ണായക ചർച്ചയിലേക്ക്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നതിനുള്ള സുപ്രധാന നീക്കവുമായി സർക്കാർ. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച സർവീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി ഓൺലൈനായി വിളിച്ചിട്ടുണ്ട്.
പ്രവൃത്തി ദിനം ആറിൽ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കുന്നതിന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും നേരത്തെ തന്നെ ശുപാർശ നൽകിയിരുന്നു. എന്നാൽ, ഇതിന് പകരമായി ഒരു ദിവസം ഒരു മണിക്കൂർ ജോലി സമയം വർദ്ധിപ്പിക്കണമെന്നാണ് പ്രധാന നിർദ്ദേശം.
പ്രധാന നിർദ്ദേശങ്ങൾ
പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസമായി കുറയ്ക്കും.
പകരം ഒരു ദിവസം ഒരു മണിക്കൂർ അധിക ജോലി ചെയ്യണം.
ഒരു മണിക്കൂർ ജോലി സമയം കൂട്ടുന്നതിനോട് സർവീസ് സംഘടനകൾക്ക് എതിർപ്പില്ല. എന്നാൽ, പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദ്ദേശത്തെ സംഘടനകൾ ശക്തമായി എതിർക്കുന്നുണ്ട്. യോഗത്തിൽ ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഏറെ ആകാംഷയോടെയാണ് ഈ വിഷയത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം കാത്തിരിക്കുന്നത്.
The state government is considering a crucial policy decision to implement a five day work week for all its employees. This major shift from the current six-day schedule is aimed at improving work-life balance and boosting employee productivity. Official talks are underway with service organizations to finalize the new working hours and structure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."