HOME
DETAILS

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

  
Web Desk
December 03, 2025 | 4:22 PM

christmas-new year celebrations welfare pension distribution from december 15 relief for 62 lakh people

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ പെൻഷൻ വിതരണം ഈ മാസം 15 മുതൽ ആരംഭിക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകളും ക്ഷേമനിധി പെൻഷനുകളും വർധിപ്പിച്ച 2000 രൂപ നിരക്കിലാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്.

ഇതിനായി ധനകാര്യ വകുപ്പ് 1045 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്കാണ് ഇത്തവണ പെൻഷൻ ലഭിക്കുക. ഓരോ ഗുണഭോക്താവിനും 2000 രൂപ വീതം. 26.62 ലക്ഷം പേരുടെ പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും. ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ മുഖേന വീടുകളിൽ എത്തിച്ചുനൽകും.

കൂടാതെ, കേന്ദ്ര വിഹിതമായി ലഭിക്കാനുള്ള 8.46 ലക്ഷം പേർക്കുള്ള തുകയും സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും പെൻഷൻ വിതരണം വേഗത്തിലാക്കുന്നത് ക്രിസ്മസ്-പുതുവത്സര കാലത്ത് ജനങ്ങൾക്ക് വലിയ ആശ്വാസമാകും.

 

 

In anticipation of Christmas and New Year celebrations, the Kerala government has announced that the distribution of the December welfare pension will commence on December 15. Nearly 62 lakh beneficiaries of social security and welfare fund pensions will receive the increased amount of ₹2,000 each. Finance Minister K.N. Balagopal has sanctioned ₹1,045 crore for the immediate disbursal. The amount will be credited directly to the bank accounts of over 26 lakh people, while the rest will receive the payment at their homes via cooperative banks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  2 hours ago
No Image

ചത്തീസ്‌ഗഡിലെ ബീജാപുരിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് വീരമൃത്യു

National
  •  2 hours ago
No Image

സ്കോർപ്പിയോ കാറിലെത്തി കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി; അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

crime
  •  2 hours ago
No Image

റൊണാൾഡോ മെസ്സിയേക്കാൾ മികച്ചവനല്ലെന്ന് മുൻ പ്രീമിയർ ലീ​ഗ് താരം; കാരണം ഇതാണ്

Football
  •  3 hours ago
No Image

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

uae
  •  3 hours ago
No Image

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴയടയ്ക്കാൻ കോടതിയിൽ എത്തി; കാത്തുനിൽക്കാൻ പറഞ്ഞ സമയം നോക്കി വീണ്ടും മദ്യപിച്ചെത്തിയതോടെ പുതിയ കേസ്

Kerala
  •  3 hours ago
No Image

ഒൻപതാം ക്ലാസുകാരിയെ കടന്നുപിടിച്ച സംഭവം: കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

Kerala
  •  3 hours ago
No Image

റോഡ് അറ്റകുറ്റപ്പണി: വാദി അൽ ബനാത് സ്ട്രീറ്റിൽ മൂന്ന് ദിവസം ഭാഗിക ഗതാഗത നിയന്ത്രണം

qatar
  •  4 hours ago
No Image

തേക്കടിയിൽ കടുവ സെൻസസ് നിരീക്ഷണ സംഘത്തെ കാട്ടുപോത്ത് ആക്രമിച്ചു; വാച്ചർക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

4 കോടിയുടെ ഇൻഷുറൻസ് പോളിസി; മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  4 hours ago