ധാര്‍മിക കലകള്‍ കാലഘട്ടത്തിനാവശ്യം: സയ്യിദ് ഖലീല്‍ ഇബ്റാഹിം തങ്ങള്‍
വാകേരി: കലകളും സാഹിത്യങ്ങളും മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ ധാര്‍മിക കലകള്‍ പരിപോഷിപ്പിക്കേണ്ടത് കാലഘട്ടത്തിന് ആവശ്യമാണെന്ന് നാഗൂര് ദര്‍ഗ്ഗാ ശരീഫിലെ അല്‍ഹാഫിള് സയ്യിദ് ഖലീല്‍ ഇബ്റാഹിം തങ്ങള്‍ പറഞ്ഞു. വാകേരി ശിഹാബ് തങ്ങള്‍ മജ്ലിസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഖവാലി ആസ്വാദന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ വി.കെ അബ്ദുറഹ്മാന് ദാരിമി ചടങ്ങില്‍ അധ്യക്ഷനായി. സമസ്ത മുഫത്തിശ് കെ.കെ.എം ഹനീഫല്‍ ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി.കെ തങ്ങള്‍ താഴത്തൂര്‍, അഫ്സല് യമാനി, കെ.എ നാസര്‍ മൗലവി, മുഹമ്മദ് ദാരിമി വാകേരി, അബ്ദുല്‍ കരീം ബാഖവി കോട്ടക്കുന്ന്, കെ.കെ സൈതലവി, കെ ആലിക്കുട്ടി, റിയാസ് ഹുദവി, ശംസീര്‍ ഹുദവി, ഹുദൈഫത്തുല്‍ യമാന്‍ ദാരിമി, കെ.പി തറുവൈകുട്ടി, ഉനൈസ് ദാരിമി, മുഹമ്മദ് ജസീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് അനീസ് വാഫി സ്വാഗതവും നൗശാദ് മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."