HOME
DETAILS

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

  
Web Desk
December 04, 2025 | 7:43 AM

bhima koregaon case former delhi university professor hany babu granted bail

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എ.എസ് ഗഡ്കരി, രഞ്ജിത്സിന്‍ഹ രാജ ഭോണ്‍സാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വിചാരണയില്ലാതെ അഞ്ച് വര്‍ഷമായി തടവിലായിരുന്നു അദ്ദേഹം. 

ജസ്റ്റിസുമാരായ അജയ് എസ് ഗഡ്കരി, രഞ്ജിത്സിന്‍ഹ ആര്‍ ഭോണ്‍സാലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഒക്ടോബര്‍ 3 ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവച്ചതായിരുന്നു കേസ്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കിക്കൊണ്ടാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിടുന്നത്. 

2020 ജൂലൈ 28 നാണ് എന്‍.ഐ.എ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. നേരത്തെ ജാമ്യം തേടി ഹാനി ബാബു സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഹരജി പിന്‍വലിക്കുകയായിരുന്നു.

കേസിലെ മറ്റുള്ളവര്‍ക്ക് ജാമ്യം കിട്ടിയതോടെയാണ് ഹാനി ബാബു ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വിചാരണ പോലും തുടങ്ങിയിട്ടില്ലെന്നും അഞ്ച് വര്‍ഷവും രണ്ട് മാസവുമായി ജയിലിലാണെന്നും അദ്ദേഹം വാദിച്ചു. 

ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആവശ്യപ്പെട്ടെങ്കിലും, ബാബു അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അപേക്ഷ നിരസിച്ചു. കേസിലെ മറ്റു പ്രതികളായ റോണാ വില്‍സണ്‍, സുധീര്‍ ധവാലെ എന്നിവര്‍ കിടന്ന അത്രയും കാലം ഹാനി ബാബു ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കരുതെന്ന് എന്‍.ഐ.എ വാദിച്ചത്.

മലപ്പുറം ജില്ലയിലെ പെരുമ്പടപ്പില്‍ എം.ടി കുഞ്ഞഹമ്മദ്, ഫാത്വിമ ദമ്പതികളുടെ മകനാണ് ബാബു. ഡല്‍ഹിയിലെ അധ്യാപകയായ കണ്ണൂര്‍ സ്വദേശിനി ജെന്നി റൊവീനയാണ് ഭാര്യ. കേസുമായി ബന്ധപ്പെട്ട് ജെന്നി റൊവീനയുടെ ഓഫിസിലും വീട്ടിലും ഒന്നിലധികം തവണ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

former delhi university professor hany babu has been granted bail in the bhima koregaon case, marking a significant development in the long-running legal proceedings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  an hour ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  an hour ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 hours ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  2 hours ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  2 hours ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  2 hours ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  2 hours ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  2 hours ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  2 hours ago
No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  2 hours ago