മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാം; ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് (ജിപ്മാറ്റ് 2024) ജൂണ്‍ 6ന്
ബോധ്ഗയ, ജമ്മു എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) 2024-25 വര്‍ഷം നടത്തുന്ന ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്കുള്ള (ഐപിഎം) ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ് (ജിപ്മാറ്റ് 2024) ദേശീയ തലത്തില്‍ ജൂണ്‍ 6ന് സംഘടിപ്പിക്കും. മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റില്‍ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഡാറ്റ ഇന്റര്‍പ്രട്ടേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് കോംപ്രിഹെന്‍ഷന്‍ എന്നിവയില്‍ 100 ചോദ്യങ്ങളുണ്ടാവും.
ശരിയുത്തരത്തിന് 4 മാര്‍ക്ക് വീതം പരമാവധി 400 മാര്‍ക്കിനാണ് പരീക്ഷ. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറക്കും.
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സെന്ററുകളുണ്ട്. ജിപ്മാറ്റ്- 2024 വിജ്ഞാപനവും ഇന്‍ഫര്‍മേഷനും ബുള്ളറ്റിനും https://exams.nta.ac.in/JIPMAT ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
രജിസ്‌ട്രേഷന്‍ ഫീസ് ജനറല്‍/ ഒബിസി/ എന്‍.സി.എല്‍ വിഭാഗങ്ങള്‍ക്ക് 2000 രൂപ. എസ്.സി/ എസ്.ടി/ പിഡബ്ല്യൂബിഡി/ ഇഡബ്ല്യൂഎസ്/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1000 രൂപ.
ഇന്ത്യക്ക് പുറത്ത് 10,000 രൂപയാണ് ഫീസ്. സര്‍വീസ്/ പ്രോസസിങ് ചാര്‍ജ്, ജി.എസ്.ടി എന്നിവകൂടി നല്‍കേണ്ടതുണ്ട്. ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടക്കാം. ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനായി ഏപ്രില്‍ 21 വൈകീട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
ആര്‍ട്‌സ്, കൊമേഴ്‌സ്, സയന്‍സ് സ്ട്രീമില്‍ ഹയര്‍ സെക്കണ്ടറി/ പ്ലസ് ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ 2022, 2023 വര്‍ഷം വിജയിച്ചിട്ടുള്ളവര്‍ക്കും 2024ല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും ടെസ്റ്റിന് അപേക്ഷിക്കാം. ജിപ്മാറ്റ് 2024 റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷന്‍. പ്ലസ്ടുക്കാര്‍ക്ക് മികച്ച സ്ഥാപനത്തില്‍ മാനേജ്‌മെന്റ് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."