HOME
DETAILS

കുവൈത്തിലേക്ക് പോകുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ യാത്രാ നിയമങ്ങളുമായി അധികൃതർ

  
Web Desk
December 05, 2025 | 6:45 PM

kuwait issues new travel rules for passengers planning trips amid updated entry requirements and guidelines
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവർ പാലിക്കേണ്ട പുതിയ നിയമങ്ങളുമായി അധികൃതർ. കുവൈത്ത് പബ്ലിക് പ്രോസികുഷന്റെ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട പോസ്റ്റിലാണ് പുതിയ യാത്രാ ചട്ടങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ യാത്രാ നിയമമനുസരിച്ച് മരുന്നുകൾ, ലഹരിവസ്തുക്കൾ എന്നിവ കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
 
1) യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ 
 
  • കുവൈത്തിലേക്ക് വരുന്ന എല്ലാവരും കൈവശമുള്ള മരുന്നുകൾ പരിശോധിക്കണം 
  • പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ മരുന്നുകൾ കൊണ്ടുവരരുത്
  • മറ്റു രാജ്യങ്ങളിൽ സാധാരണയായി അനുവദിക്കുന്ന ചില മരുന്നുകൾ, കുവൈത്തിൽ നിരോധിത വസ്തുക്കൾ ആയി കണക്കാക്കും. ആയതിനാൽ അത്തരം മരുന്നുകൾ കൊണ്ടുവരരുത്.
  • പ്രത്യേകിച്ച് വിഷാദം, ഉറക്കം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളിൽ നിരോധിത ഘടകങ്ങൾ അടങ്ങിയിരിക്കാം.
 
2) മറ്റുള്ളവരുടെ ബാഗുകൾ സ്വീകരിക്കരുത്
  • സഹാനുഭൂതിയാലോ മറ്റേതെങ്കിലും കാരണത്താലോ ഒരാളുടെ ബാഗ് താങ്ങിക്കൊടുക്കുന്നത് പോലും അപകടകരമാണ്
  • ബാഗിൽ നിരോധിതവസ്തുക്കൾ ഉണ്ടെങ്കിൽ, നിയമപ്രകാരം അത് കൈവശം വെച്ച വ്യക്തിയെ കുറ്റവാളിയാക്കും
  • ബാഗിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞാലും നിയമപരമായി അത് തെളിവായി സ്വീകരിക്കില്ല.
 
3) ലഹരി ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാകരുത്
  • ലഹരി ഉപയോഗം നടക്കുന്ന സ്ഥലങ്ങളിൽ കണ്ടാൽ നിയമം നിങ്ങളെ കുറ്റക്കാരായി കണക്കാക്കും.
4) കുറ്റം കാണുമ്പോൾ മിണ്ടാതിരിക്കരുത്. അങ്ങനെ ചെയാതാൽ  നിങ്ങൾ കൂട്ടുപ്രതിയാക്കും
  • കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നവർക്ക് നിയമം ഇളവ് നൽകില്ല.
 
 
കൂടാതെ, കുവൈത്തിൽ പ്രവേശിക്കുമ്പോൾ നിങ്ങളുടെ കൈവശമുള്ള മരുന്നുകളും മറ്റുള്ള വസ്തുക്കളും നിയമാനുസൃതമാണോ എന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം നിയമം അറിയില്ലെന്ന വാദം സ്വീകരിക്കില്ല. പുതിയ നിയമമനുസരിച്ച് കുടുംബാംഗങ്ങൾ, എംപ്ലോയർമാർ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവർക്കു ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്യാൻ അവകാശം ഉണ്ട്. റിപ്പോർട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ നിയമം രഹസ്യമായി സൂക്ഷിക്കും. ലഹരി ഉപയോഗിക്കുന്നവർ സ്വയം ചികിത്സയ്ക്ക് മുന്നോട്ടു വരുമ്പോളോ നേരത്തെ റിപ്പോർട്ട് ചെയ്താലോ ശിക്ഷയിൽ നിന്നും രക്ഷ നേടാം. ലഹരിബാധിതർക്ക് ചികിത്സയിലൂടെ ശിക്ഷയിൽ നിന്നും സംരക്ഷണം ലഭിക്കും. ചികിത്സാ കേന്ദ്രങ്ങളിൽ മെഡിക്കൽ,സൈക്കോളജിക്കൽ പിന്തുണയും ലഭിക്കും.എന്നാൽ ചികിത്സ പാലിക്കാതെയോ നിരസിക്കുകയോ ചെയ്താൽ, നിയമനടപടി ഉൾപ്പെടെ തടവ് ശിക്ഷയ്ക്ക് കാരണമാകും.
 

kuwait announces updated travel rules and entry guidelines for passengers heading to the country

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  5 hours ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  5 hours ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  6 hours ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  6 hours ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  6 hours ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  6 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  6 hours ago
No Image

ഹിറ്റ്‌മാൻ്റെ ഇഷ്ടവേദി വിശാഖപട്ടണം; മൂന്നാം മത്സരത്തിൽ തകർത്തടിക്കാൻ രോഹിത് ശർമ്മ

Cricket
  •  6 hours ago
No Image

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Kerala
  •  7 hours ago
No Image

സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കാൻ യുഎഇ; പ്രവാസികൾ കടുത്ത ആശങ്കയിൽ

uae
  •  7 hours ago