HOME
DETAILS
MAL
പട്ടയം കൊടുത്തവര്‍ക്ക് തുടര്‍ നടപടി വേണമെന്ന്
backup
September 09 2016 | 19:09 PM
പട്ടാമ്പി: വല്ലപ്പുഴ പഞ്ചായത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പട്ടയം നല്കിയ 86 പേര്‍ക്ക് നികുതി സ്വീകരിക്കാനാവശ്യമായ തുടര്‍നടപടി റവന്യുവകുപ്പ് സ്വീകരിക്കണമെന്ന പഞ്ചയാത്ത് പ്രസിഡന്റ് നന്ദവിലാസിനി താലൂക്ക് വികസന സമിതിയോഗത്തില്‍ ആവശ്യപ്പെട്ടു. കുറുവട്ടൂര് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും അഭ്യര്‍ഥിച്ചു.
കൊടുമുണ്ട ഏഴാം വാര്‍ഡില്‍ ക്ഷേത്രത്തിനടുത്ത് മദ്യവില്പന തടയണമെന്ന് പരുതൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാകരന് അറിയിച്ചു. മുഹമ്മദ് മുഹ്സിന് എം.എല്‍.എ, തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് ശാരദ, ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നാരായണന്, അഡീ.തഹസില്‍ദാര്‍ അബ്ദുല്‍ റഷീദ് ,ശ്രീജിത്ത്, എന്‍.പി വിനയ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."