HOME
DETAILS
MAL
വസ്ത്രവ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി റിമാന്‍ഡില്‍
backup
September 09 2016 | 19:09 PM
കൊല്ലങ്കോട്: വസ്ത്രവ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 12 പവനും 6000 രൂപയും തട്ടിയെടുത്ത കേസില്‍ മൂന്നാം പ്രതിയായ നല്ലേപ്പുള്ളി ഇരട്ടക്കുളം മഛത്തില്‍ ഹൗസ് അജീഷ് 27 കൊല്ലങ്കോട് സി.ഐ എന്‍.എസ് സലീഷ് സംഘം ബുധനാഴച ഉച്ചയ്ക്ക് 12 മണിയോടെ തമിഴ്നാടില്‍ അറസ്റ്റു ചെയ്തു.
കൊല്ലങ്കോട് പൊള്ളാച്ചി റോഡിലെ മഹേഷ് തുണിക്കടയിലെ കറുപ്പ സ്വാമിയെ ഫിബ്രുവരി 14 നാണ് ഏഴു പേരടങ്ങുന്ന സംഘം വടവന്നൂരില്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ അഞ്ചു പേര് മുന്‍പ് അറസ്റ്റു ചെയ്തിരുന്നു.
സംഘത്തിലെ ഒരാളെ കൂടി കിട്ടാനുണ്ടെന്ന് പൊലിസ് പറഞ്ഞു. തമിഴ്നാട് ഉദുമല്‍പേട്ടയില്‍ കിഡ്നാപ്പ് കേസില്‍ കുടുങ്ങിയ അജീഷ് മടത്തികുളം പൊലിസ് സ്റ്റേഷനില്‍ ഒപ്പിട്ട് ഇറങ്ങുന്ന സമയമാണ് പിടികൂടുന്നത്.
പ്രതിയെ ചിറ്റൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."