പഞ്ചായത്തുകളില്‍ അനധികൃത നിര്‍മാണം തടയാന്‍ സ്ക്വാഡ്
പാലക്കാട്: സംസ്ഥാനത്ത് അവധി ദിവസങ്ങളില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മാണം തടയാനും നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് , വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്ക്വാഡ് രൂപീകരിച്ചു.
ഗ്രാമ പഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളില്‍ മുന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ് അനധികൃത നിര്‍മാണം തടയുന്നതിനുള്ള ചുമതല. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയെ കൂടാതെ നഗരസഭകളിലെയും, പഞ്ചായത്തുകളിലെയും കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ റീജ്യണല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് സ്ക്വാഡ്. സ്ക്വാഡിന്റെ മുന്നറിയിപ്പിനെ അവഗണിച്ചുള്ള അനധികൃത നിര്‍മാണ പ്രവൃത്തികള്‍ തടയാന്‍ പൊലിസ് സഹായം തേടാനും വകുപ്പിന്റെ നിര്‍ദേശമുണ്ട്.
നടപടികളുടെ പ്രവര്‍ത്തന പുരോഗതി സ്ക്വാഡ് അതത് ദിവസം തന്നെ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ഇ-മെയില്‍ മുഖേന അറിയിക്കാനും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."