HOME
DETAILS

കൈയിൽ മഷി പുരട്ടി; പക്ഷേ, വോട്ട് മറ്റാരോ ചെയ്തു; കൊച്ചിയിലെ കള്ളവോട്ട് പരാതി 

  
December 10, 2025 | 2:25 AM

udf accusation on fake voting complaint in kochi

കൊച്ചി: കോർപറേഷനിലെ 27ാം   ഡിവിഷനിൽ കള്ളവോട്ട് നടന്നതായി പരാതി. ഐ.ജി.എം  സ്‌കൂളിലെ 3, 4 ബൂത്തുകളിലാണ് കള്ളവോട്ട് ഉണ്ടായതെന്ന് യു.ഡി.എഫ് സ്ഥാനാർഥി സീന ടീച്ചർ പരാതിപ്പെട്ടു. ബൂത്ത് നാലിൽ നാലും ബൂത്ത് 3ൽ ഒരു കള്ളവോട്ടുമാണ് നടന്നത്. യഥാർഥ വോട്ടറുടെ കൈയിൽ മഷിപുരട്ടിയശേഷമാണ് മറ്റാരോ വോട്ട് ചെയ്തതായി പ്രിസൈഡിങ് ഓഫിസർ ചൂണ്ടിക്കാട്ടിയത്. തുടർന്ന് ടെൻഡർ വോട്ട് ചെയ്യാൻ അനുവദിച്ചു.യു.ഡി.എഫിലെ സീന ടീച്ചർക്ക് പുറമേ എൽ.ഡി.എഫിലെ ഗിരീഷ്,  ബി.ജെ.പിയിലെ രാജേഷ് എന്നിവരും  ട്വന്റി 20, ഒരു സ്വതന്ത്രൻ എന്നീ  സ്ഥാനാർഥികളുമാണ് ഇവിടെ മത്സരിച്ചത്.

കാണാതായ സ്ഥാനാർഥി പൊലിസ് സ്റ്റേഷനിൽ ഹാജരായി

ചൊക്ലി (കണ്ണൂർ): ചൊക്ലിയിൽ സ്ഥാനാർഥിയെ കാണാനില്ലെന്ന പരാതിയുമായി മാതാവ് രംഗത്തെത്തിയതിന് പിന്നാലെ ആൺസുഹൃത്തിനൊപ്പം പൊലിസ് സ്റ്റേഷനിൽ ഹാജരായി. ചൊക്ലി പഞ്ചായത്തിലെ ഒൻപതാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ടി.പി അറുവയെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ചൊക്ലി പൊലിസിൽ പരാതി നൽകിയതിന് പിന്നാലെ അന്വേഷണം നടത്തുന്നതിനിടെയാണ് പൂക്കോം സ്വദേശിയായ ആൺസുഹൃത്തിനൊപ്പം സ്റ്റേഷനിൽ ഹാജരായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും. രണ്ട് മക്കളുടെ അമ്മയാണ് 29കാരിയായ അറുവ. 

പത്രികാ സമർപ്പണം മുതൽ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാർഥിയെ ഇക്കഴിഞ്ഞ ആറാം തീയതി മുതലാണ് കാണാതായത്. നാമനിർദേശപത്രിക സമർപ്പിച്ചത് മുതൽ തങ്ങളുടെ സ്ഥാനാർഥികളെ പിൻവലിക്കാൻ സി.പി.എം പല കുതന്ത്രങ്ങളും പയറ്റിയിട്ടുണ്ടെന്നും ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിന് സി.പി.എം നടത്തിയ നാടകമാണിതെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ജയേഷും പ്രതികരിച്ചിരുന്നു.

“ink was applied on the hand, but someone else cast the vote; fake voting complaint in kochi.”

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘർഷം പതിവ്; 82 സ്ഥാനാർഥികൾക്ക് സുരക്ഷയൊരുക്കാൻ ഹെെക്കോടതി നിർദേശം

Kerala
  •  an hour ago
No Image

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോ​ഗസ്ഥരുടെ വേതനം എത്രയെന്നറിയാമോ? 

Kerala
  •  an hour ago
No Image

ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഭിന്നത; തീരുമാനമെടുക്കാനാകാതെ അമ്മ എക്‌സിക്യുട്ടീവ് യോഗം

Kerala
  •  an hour ago
No Image

എസ്.ഐ.ആർ ഹരജികൾ 18ലേക്ക് മാറ്റി; ആവശ്യമെങ്കിൽ തീയതി നീട്ടുമെന്ന് തെര.കമ്മിഷൻ

Kerala
  •  2 hours ago
No Image

1.53 കോടി വോട്ടർമാർ, 38, 994 സ്ഥാനാർഥികൾ; വടക്കൻ കേരളം നാളെ ബൂത്തിലേക്ക്

Kerala
  •  2 hours ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന് 

Kerala
  •  3 hours ago
No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  11 hours ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  11 hours ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  12 hours ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  12 hours ago