കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍
നാലാം സെമസ്റ്റര്‍
ബി.എസ്.സിബി.സി.എ പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ ബി.എസ്.സിബി.സി.എ (സി.ബി.സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് - മെയ് 2016) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനപുനര്‍മൂല്യനിര്‍ണയം ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കുന്നതാണ്.
എം.ടി.ടി.എം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.ടി.ടി.എം. (റഗുലര്‍,സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് - നവംബര്‍ 2015), മൂന്നാം സെമസ്റ്റര്‍ എം.ടി.ടി.എം. (റഗുലര്‍ - നവംബര്‍ 2015) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഏവിയേഷന്‍ പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി. സൈക്കോളജി, ബി.എസ്.സി. ഏവിയേഷന്‍ (സി.ബി.സി.എസ്.എസ് - റഗുലര്‍,സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് - നവംബര്‍ 2015) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധന,പുനര്‍മൂല്യനിര്‍ണയം,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കുന്നതാണ്.
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.എ,ബി.എ
സ്.സി,ബി.കോം,ബി.സി.എ,ബി.ബി.എം, ബി.ബി.എ (നവംബര്‍ 2015) ഡിഗ്രി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. മൂല്യനിര്‍ണയം പൂര്‍ത്തിയായ ഫലങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂര്‍ണ ഫലപ്രഖ്യാപനം മൂല്യനിര്‍ണയം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. ഗ്രേഡ്‌ഗ്രേഡ് പോയിന്റില്‍ മാറ്റമുള്ളവര്‍ ഫലത്തിന്റെ ഡൗണ്‍ലോഡ് ചെയ്ത പകര്‍പ്പ്, മാര്‍ക്ക്‌ലിസ്റ്റ് എന്നിവ സഹിതം സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫലം സംബന്ധിച്ച് തപാല്‍ മുഖേന അറിയിപ്പുണ്ടായിരിക്കുന്നതല്ല.
വിദൂര വിദ്യാഭ്യാസം
പരീക്ഷാഫലം
രണ്ടാം വര്‍ഷ ബി.ബി.എ,ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ, ഡിഗ്രി (വിദൂര വിദ്യാഭ്യാസം - 2011 അഡ്മിഷന്‍ മുതല്‍ - ഏപ്രില്‍ 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന, പുനര്‍മൂല്യനിര്‍ണയം,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കുന്നതാണ്.
വൈവ വോസി
രണ്ടാം വര്‍ഷ എം.എ ഇംഗ്ലീഷ് (വിദൂര വിദ്യാഭ്യാസം) (റഗുലര്‍ സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് - ജൂണ്‍ 2016) ഡിഗ്രിയുടെ വൈവ വോസി സെപ്റ്റംബര്‍ 22, 23, 24 തീയ്യതികളില്‍ താവക്കരയിലുള്ള കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്തുവച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍ ലഭ്യമാണ്.
വൈവ വോസി
ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് രണ്ട് (സപ്ലിമെന്ററി - ഓഗസറ്റ് 2016) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷ വെവ വോസി സെപ്റ്റംബര്‍ 29, 30, ഒക്‌റ്റോബര്‍ ഒന്ന് തീയതികളില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ്, അഞ്ചരക്കണ്ടിയില്‍ വച്ചു നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടുക.
എം.കോം പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.കോം (റഗുലര്‍,സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് - നവംബര്‍ 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."