പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് എതിരായ പീഡനക്കേസില്‍ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാഹുലിന്റെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍ കഴിയുന്നത്. ജാമ്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. ഇതിനിടെ ജയിലില്‍ നിരാഹാര സമരം നടത്തിയ രാഹുല്‍ പിന്നീട് അത് പിന്‍വലിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും തുടര്‍ച്ചയായി അതിജീവിതക്കെതിരെ രംഗത്തെത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30 നാണ് പൊലിസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ലാപ് ടോപ്പ്, ഫോണ്‍, മറ്റ് ഡിജിറ്റല്‍ തെളിവുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
രാഹുല്‍ ഈശ്വര്‍, സന്ദീപ് വാര്യര്‍ എന്നിവരടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍, അഭിഭാഷക ദീപ ജോസഫ് എന്നിവര്‍ക്കെതിരേയും സൈബര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
Rahul Easwar has been remanded again in the case related to insulting the complainant in the sexual assault case against MLA Rahul Mankoottil. After the completion of his custody period, he was produced before the court and sent back to jail. His bail application will be heard by the Principal Sessions Court on Monday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."