നാടെങ്ങും ഓണാഘോഷങ്ങള്‍
കയ്പമംഗലം: ഹിറ ഇംഗ്ലീഷ് സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ പ്രീത ഗോപാല്‍ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ പ്രൊഫ. അഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഉബൈദുള്ള എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പൂക്കള മത്സരം, ഓണപ്പാട്ട്, നാടന്‍ പാട്ട്, കസേരകളി, വടംവലി, പ്രച്ഛന്നവേഷം എന്നിവ നടന്നു. ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ താളമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര വര്‍ണാഭമായി.
ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ വി.ആര്‍ രാജേഷ്, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. ചെന്ത്രാപ്പിന്നി പെരുമ്പടപ്പ ഗവ. എല്‍.പി സ്‌കൂളില്‍ ഓണം ബക്രീദ് ആഘോഷം രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഒരുമ വിളിച്ചോതി. രക്ഷിതാക്കള്‍ക്കായി കസേരയോട്ടം, സുന്ദരിക്ക് പൊട്ടുകുത്തല്‍, മൈലാഞ്ചിയിടല്‍, പൊട്ടറ്റോറൈസിങ്, ചാക്കിലോട്ടം എന്നീ മത്സരങ്ങളും വിദ്യാര്‍ഥികളുടെ ഓണക്കളി, ഓണപ്പാട്ട് എന്നിവയും നടന്നു.
പൂക്കള മത്സരവും ഓണ സദ്യയും ഉണ്ടായിരുന്നു. ഓണം ബക്രീദ് ആഘോഷങ്ങള്‍ക്ക് പ്രധാന അധ്യാപിക പി.വി സുഷമ, പി.ടി.എ പ്രസിഡന്റ് സുവര്‍ണ, എസ്.എ ഷെക്കീല, കെ.സി സിമി, കെ.ബി ബേബി, സി.കെ ബിജോയ്, എം.എ ശാരിക എന്നിവര്‍ നേതൃത്വം നല്‍കി. കയ്പമംഗലം പള്ളിനട ക്യൂന്‍ മേരി നഴ്‌സറി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ഓണക്കളികളും ഓണ പൂക്കളവും ഒരുക്കി. ആര്‍.സി.യു.പി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെന്നി റാഫേല്‍, പ്രധാന അധ്യാപിക സിസ്റ്റര്‍ നോയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പുതുക്കാട്: അധ്യാപക രക്ഷാകര്‍തൃമസമിതി, മാതൃസംഘം, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് നന്തിക്കര ജി.വി.എച്ച്.എസ്.എസില്‍ കരഘോഷം ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. നന്തുണി പാട്ടിന്റെ അകമ്പടിയോടെ മുതിര്‍ന്ന അമ്മമാരുടെ സംഘം ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.രാജന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ശാലിന്‍ ചന്ദ്ര, വാര്‍ഡ് അംഗം വേണു, പി.ടി.എ പ്രസിഡന്റ് എം.ആര്‍ ഭാസ്‌കരന്‍, എച്ച്.എം.സി ചെയര്‍മാന്‍ സി.ആര്‍ ബാബു, അധ്യാപകരായ കെ.ശ്രീലത, ആര്‍.ശ്രീകുമാര്‍, പി.വി വനജ, ആര്‍.ലീലാമണി, പി.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
കൊടകര പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി സ്‌കൂളിലെ ഓണാഘോഷം വാര്‍ഡ് അംഗം ടി.വി പ്രജിത് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. പോളി പുതുശ്ശേരി, പി.ടി.എ പ്രസിഡന്റ് പി.വി പ്രസന്ന കുമാര്‍, എം.പി.ടി.എ പ്രസിഡന്റ് സിന്ധുബാബു എന്നിവര്‍ സംസാരിച്ചു. പൂക്കളം, തിരുവാതിരകളി എന്നിവയും ഉണ്ടായിരുന്നു. കൊടകര പഞ്ചായത്ത് ആര്‍ 1108 നമ്പര്‍ വനിതാ സൊസൈറ്റി ഓണക്കിറ്റ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രനില ഗിരീശന്‍ അധ്യക്ഷയായി. ഷൈന്‍ മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."