മദ്യം മയക്കുമരുന്ന് കടത്ത്: 24 മണിക്കൂറും കണ്‍ട്രോള്‍ റൂം സജ്ജം
തൃശൂര്‍: ഓണാഘോഷ കാലത്ത് ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാന്‍ എക്‌സൈസ് വകുപ്പ് തൃശൂര്‍ അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷനറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങി. താലൂക്ക് തലത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമുകളും തുറന്നതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷനര്‍ എന്‍.എസ് സലീം കുമാര്‍ അറിയിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത് തടയുക, വ്യാജമദ്യ നിര്‍മാണവും വിതരണവും തടയുക എന്നിവയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തന ലക്ഷ്യം. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ നടപടിക്കായി സ്‌ട്രൈക്കിങ് ഫോഴ്‌സുകളും സജ്ജമാണ്. അനധികൃത മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന മദ്യം അപകടകരമാണെന്നും അന്ധതയ്ക്കും മരണത്തിനുമിടയാക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷനര്‍ പറഞ്ഞു. അനധികൃത സ്പിരിറ്റ് കടത്ത് അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തക്ക പ്രതിഫലം നല്‍കും. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജനങ്ങളുടെ സഹകരണവും ഡെപ്യൂട്ടി കമ്മിഷനര്‍ അഭ്യര്‍ഥിച്ചു.
ജില്ലാ കണ്‍ട്രോള്‍ റൂം - 0487 2361237, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍: തൃശൂര്‍ - 0487 2327020, 9400069583, ഇരിങ്ങാലക്കുട - 0480 2832800, 9400069589, വടക്കാഞ്ചേരി - 04884 232407, 9400069585, വാടാനപ്പിളളി - 0487 2290005, 9400069587, കൊടുങ്ങല്ലൂര്‍ - 0480 28093390, 9400069591, തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫിസ് - 0487 2362002, 9400069582, വെറ്റിലപ്പാറ എക്‌സൈസ് ചെക്ക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഓഫിസ് - 0480 2769011, 9400069606, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷനര്‍ - 9447178060, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷനര്‍ - 9496002868, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷനറുടെ സ്‌ക്വാഡ് - 9400069598, 9744547685, പഴയന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫിസ് - 0487 2314223, 9400069592, ചേര്‍പ്പ് എക്‌സൈസ് റെയ്ഞ്ച് ഓഫിസ് - 0487 2348806, 9400069593, ചാലക്കുടി എക്‌സൈസ് റെയ്ഞ്ച് ഓഫിസ് - 0480 2705522, 9400069594, ചാവക്കാട് എക്‌സൈസ് റെയ്ഞ്ച് ഓഫിസ് - 0487 2554299, 9400069595, ഇരിങ്ങാലക്കുട - എക്‌സൈസ് റെയ്ഞ്ച് ഓഫിസ് - 0480 2822831, 9400069596.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."