ബിഹാറിൽ ക്രൂരമായ ആൾക്കൂട്ടക്കൊല; മുസ്ലിം യുവാവിന്റെ പാന്റ് അഴിച്ചു മതം ഉറപ്പാക്കി കൊലപ്പെടുത്തി, ചെവിയും വിരലുകളും മുറിച്ചു, സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ചു; നാലുപേർ അറസ്റ്റിൽ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് രൂപപ്പെട്ട അസ്വസ്ഥകൾക്കിടെ ബിഹാറിൽനിന്ന് ക്രൂരമായ ആൾക്കൂട്ടക്കൊലയുടെ വാർത്ത പുറത്ത്. ബിഹാറിലെ നവാഡയിൽ വസ്ത്രം ഊരി പരിശോധിച്ച് മുസ്ലിം ആണോ എന്ന് ഉറപ്പാക്കിയ ശേഷം 40 കാരനെ ക്രൂരമായി കൊലപ്പെടുത്തി.
ബിഹാർ ഷരീഫ് സ്വദേശി മുഹമ്മദ് അഥർ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് മുമ്പ് അഥർ ഹുസൈനെ തടഞ്ഞുവയ്ക്കുകയും പാന്റ് അഴിച്ചു മുസ്ലിം ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഗുരുതതരമായി പരിക്കേറ്റ അഥർ ആശുപത്രിക്കിടക്കയിൽ നിന്ന് പൊലിസിന് നൽകിയ മൊഴി പുറത്തായി. അദ്ദേഹത്തിന്റെ മരണമൊഴി സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്.
ഗ്രാമങ്ങളിൽ വസ്ത്രങ്ങൾ വിൽപ്പനനടത്തിയാണ് ഹുസൈൻ ഉപജീവനത്തിനുള്ള മാർഗ്ഗം കണ്ടെത്തുന്നത്. പതിവ് പോലെ വസ്ത്രങ്ങൾ വിൽക്കാനിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് ഹുസൈൻ പറഞ്ഞു. ഭട്ട്പൂർ ഗ്രാമത്തിനടുത്തെത്തിയപ്പോൾ ഒരു സംഘം ആളുകൾ വളയുകയും ആക്രമിക്കുകയമുായിരുന്നു. കൈയിലുണ്ടായിരുന്ന 18,000 രൂപയും ഇരുചക്രവാഹനവും തട്ടിയെടുത്തു. തുടർന്ന് സംഘം അടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കാൻ തുടങ്ങി. മുസ്ലിം ആണോ എന്ന് ചോദിച്ചായിരുന്നു ആക്രമണം തുടങ്ങിയത്. തീയിൽ ചൂടാക്കിയ ഇരുമ്പ് ദണ്ഡുകളും മർദിക്കാൻ ഉപയോഗിച്ചു. കഴുത്തും വയറും ഞെരിച്ചതോടെ വായിൽനിന്ന് രക്തം വരുകയുംചെയ്തു. വടിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചുള്ള മർദനത്തിൽ തലതകർന്നു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അദ്ദേഹത്തിന്റെ ചെവികൾ മുറിച്ചുമാറ്റുകയുംചെയ്തു. അക്രമികൾ അഥറിന്റെ വിരലുകളും തകർത്തു. സ്വകാര്യ ഭാഗങ്ങളിൽ പെട്രോൾ ഒഴിച്ച് പൊളിച്ചതായും യുവാവ് മൊഴിനൽകി. സംഭവത്തിൽ അഥറിന്റെ ഭാര്യ ശബ്‌നം പർവീൻ നൽകിയ പരാതിയിൽ പ്രദേശത്തെ ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ സോനു കുമാർ, രഞ്ജൻ കുമാർ, ശ്രീ കുമാർ എന്നിവരുൾപ്പെടെ നാലുപേരെ റോഹ് പൊലിസ് അറസ്റ്റ്‌ചെയ്തു.
ഹുസൈന്റെ ഭാര്യ ഷാമ പർവീൺ 10 വ്യക്തികളെയും തിരിച്ചറിയാത്ത 15 പേരെയും പ്രതിചേർത്ത് പരാതി നൽകി. സത്യ നാരായൺ കുമാർ, മന്തു യാദവ്, സോനു കുമാർ, സതീഷ് കുമാർ, സിക്കന്ദർ യാദവ്, രാംസ്വരൂപ് യാദവ്, രഞ്ജൻ കുമാർ, വിപുല് കുമാർ, സഞ്ചിൻ കുമാർ, സുഗൻ യാദവ് എന്നിവരാണ് പേരുള്ള പ്രതികൾ. ഹുസൈൻ രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ലെന്നും മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും പർവീൺ പരാതിയിൽ പറഞ്ഞു.
താനും സഹോദരീഭർത്താവ് മുഹമ്മദ് സാകിബും ഭട്ട്പൂർ ഗ്രാമത്തിലേക്ക് പോയപ്പോൾ, തങ്ങളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും അവർ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ഹുസൈൻ വസ്ത്രങ്ങൾ വിൽക്കുന്നുണ്ടെന്ന്. ഡിസംബർ 5 ന്, അവൻ ചിലരോട് ഒരു പഞ്ചർ റിപ്പയർ ഷോപ്പിനെക്കുറിച്ച് ചോദിച്ചു. അവർ അവന്റെ പേര് ചോദിച്ചു, തുടർന്ന് അവനെ ക്രൂരമായി ആക്രമിച്ചെന്നും സഹോദരൻ മുഹമ്മദ് സാഖിബ് പറഞ്ഞു.
ഈ സംഭവം സമൂഹത്തിനേറ്റ കളങ്കമാണെന്നും ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണിതെന്നും കോൺഗ്രസ് പ്രതികരിച്ചു. സംഘ്പരിവാരത്തിന്റെ വിദ്വേഷരാഷ്ട്രീയത്തിന് അടിമപ്പെട്ട ആളുകൾ മനുഷ്യത്വം മറന്ന് ഇത്തരം ക്രൂരതകൾ ചെയ്യുകയാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വിദ്വേഷകരമായ പ്രത്യയശാസ്ത്രം രാജ്യത്തിന് വളരെയധികം നാശനഷ്ടങ്ങൾ വരുത്തിവച്ചിട്ടുണ്ടെന്നും കോൺഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ട്വീറ്റ്‌ചെയ്തു.
A 35-year-old man, Mohammad Athar Hussain, was brutally attacked by a mob in Nawada district, Bihar. He suffered severe injuries, including broken fingers, burns, and strangulation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."