HOME
DETAILS

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

  
December 14, 2025 | 3:03 AM

rmpi with dominance onchiam panchayat retained for the fourth time

വടകര: പാർട്ടിയുടെ രൂപീകരണ ശേഷമുള്ള നാലാമത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും കരുത്തുതെളിയിച്ച് ആർ.എം.പി.ഐ. യു.ഡി.എഫിനൊപ്പം മത്സരിച്ചാണ് ആർ.എം.പി.ഐ മികച്ച വിജയം നേടിയത്. ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും ആർ.എം.പി.ഐ മുന്നണി നേടി. ഇവിടെ ഏഴ് സീറ്റുമായി ആർ.എം.പി.ഐ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ഏറാമല പഞ്ചായത്തിലും മുന്നണി ഭരണം നിലനിർത്തിയപ്പോൾ അവിടെയും ആറ് സീറ്റുനേടി. ചോറോട് പഞ്ചായത്തിൽ മൂന്ന് സീറ്റ് നേടിയപ്പോൾ ആദ്യമായി മത്സരിച്ച മണിയൂർ പഞ്ചായത്തിലെ സി.പി.എം ശക്തികേന്ദ്രമായ കുറുന്തോടി വെസ്റ്റിലും വിജയിക്കാൻ ആർ.എം.പി.ഐക്ക് കഴിഞ്ഞു. 

വടകര ബ്ലോക്ക് പഞ്ചായത്തിൽ മൂന്ന് സീറ്റുനേടിയപ്പോൾ ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷനിൽ വിജയിച്ചത് ആർ.എം.പി.ഐക്ക് നേട്ടമായി. വടകര നഗരസഭ യു.ഡി.എഫ് കൈവിട്ടെങ്കിലും ആർ.എം.പി.ഐ മത്സരിച്ച രണ്ട് സീറ്റുകളിൽ ഒന്ന് നേടാനായി. ആർ.എം.പി.ഐ ഒറ്റയ്ക്ക് മത്സരിച്ച കുന്നംകുളം നഗരസഭയിൽ നാല് സീറ്റ് നേടിയപ്പോൾ തളിക്കുളം പഞ്ചായത്തിലും ഒരു സീറ്റ് നേടി. വടകര മേഖലയിൽ മുന്നേറ്റം തുടർന്നപ്പോഴും അഴിയൂർ പഞ്ചായത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെന്നത് ക്ഷീണമാണ്. കഴിഞ്ഞ തവണ ഒഞ്ചിയത്ത് കഷ്ടിച്ചാണ് ആർ.എം.പി.ഐ നേതൃത്വം നൽകുന്ന ജനകീയമുന്നണി വിജയിച്ചതെങ്കിൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം തുടരാൻ കഴിഞ്ഞുവെന്നത് മേഖലയിൽ പാർട്ടിയുടെ ശക്തിക്ക് കോട്ടം തട്ടിയില്ലെന്നതിന്റെ തെളിവാണ്. 

പാർട്ടി രൂപീകരിച്ച് 17 വർഷം കഴിയുമ്പോൾ ആർ.എം.പി.ഐയുടെ അടിത്തറ ഇളകിയെന്ന സി.പി.എം പ്രചരണത്തിന് ശക്തമായ ഭാഷയിൽ മറുപടി പറയുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago