കൈക്കൂലി തടയാന്‍ തദ്ദേശ വകുപ്പില്‍ പുതിയ ആപ്പ് കൊണ്ടുവരും: മന്ത്രി ജലീല്‍
പയ്യന്നൂര്‍: തദ്ദേശസ്വയംഭരണ വകുപ്പിലും ടൗണ്‍ പ്ലാനിങ് ഓഫിസുകളിലും അഴിമതിയും കൈക്കൂലിയും തടയാന്‍ ഫോര്‍ ദ പീപ്പിള്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ് ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ സുവര്‍ണ്ണ ജൂബിലി ഹാള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പില്‍ കൈക്കൂലി ആവശ്യപ്പെടുന്ന പരാതികള്‍ അടക്കം പൊതുജനങ്ങള്‍ക്ക് എല്ലാ പരാതിയും ഈ വെബ്സൈറ്റിലൂടെ അറിയിക്കാം. ആപ്പിനെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ചേംബര്‍ പ്രസിഡന്റ് കെ.യു വിജയകുമാര്‍ അധ്യക്ഷനായി.
ചടങ്ങില്‍ സാന്ത്വനസ്പര്‍ശ പദ്ധതി സി കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫണ്ട് ശേഖരണം നഗരസഭ ചെയര്മാന് അഡ്വ.ശശി വട്ടക്കൊവ്വലും ധനസഹായ വിതരണം ദേവസ്യമേച്ചേരിയും ഉദ്ഘാടനം ചെയ്തു. വി നന്ദകുമാര്‍, എം.കെ ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."