ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
കൊച്ചി: എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്.എച്ച്.ഒ മർദ്ദിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. "ഇതാണോ പിണറായി വിജയൻ സർക്കാരിന്റെ സ്ത്രീസുരക്ഷയും ജനമൈത്രി പൊലിസും?" എന്ന് അദ്ദേഹം ചോദിച്ചു. പൊലിസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊലീസ് സ്റ്റേഷനിൽ നടന്ന ക്രൂരതയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പരാജയമാണെന്ന് സതീശൻ ആരോപിച്ചു.
"രാഷ്ട്രീയ എതിരാളികളെ നേരിടാൻ പൊലിസിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിനും സി.പി.എം ക്രിമിനലുകൾക്കും അടിയറവ് വച്ചതിന്റെ ദുരന്തഫലമാണിത്. പൊലിസിലെ ക്രിമിനലുകൾ ഇനിയും എത്ര നിരപരാധികളെ ഇത്തരത്തിൽ ആക്രമിച്ചിട്ടുണ്ടാകും?" - വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനെത്തിയ ഗർഭിണിയായ യുവതിയെയാണ് നോർത്ത് എസ്.എച്ച്.ഒ ആയിരുന്ന പ്രതാപചന്ദ്രൻ മർദ്ദിച്ചത്. മർദനത്തിന് ശേഷം യുവതിക്കെതിരെ സ്റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള കള്ളക്കേസുകൾ ചുമത്തുകയും ചെയ്തു. ഒരു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ കോടതി ഇടപെടലിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നത്.
പൊലീസിലെ ക്രിമിനലുകൾക്ക് സർക്കാർ സംരക്ഷണം നൽകുകയാണെന്നും കഴിഞ്ഞ ഒൻപതര വർഷമായി ആഭ്യന്തര വകുപ്പിൽ ലോക്കപ്പ് മർദ്ദനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുടർക്കഥയാകുന്നുവെന്നും ടി.പി കേസ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ വരെ ആഭ്യന്തര വകുപ്പിന് കീഴിലുണ്ട് എന്നും പ്രതിരപക്ഷ നേതാവ് പറഞ്ഞു.
തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതിന് സമാനമായ ഗുണ്ടാ ശൈലിയാണ് എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെയും പൊലിസ് മർദിച്ചതെന്ന് പറഞ്ഞ സതീശൻ, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഉടൻ സർവീസിൽ നിന്നും പുറത്താക്കണമെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
The Leader of the Opposition, V.D. Satheesan, has launched a scathing attack on the Kerala government following the release of CCTV footage showing an SHO (Station House Officer) allegedly assaulting a pregnant woman at the Ernakulam North Police Station. The incident occurred when the woman, who was pregnant at the time, visited the station to inquire about her husband, who had been detained for filming a police officer’s misconduct in public. The footage, which was recently released following a year-long legal battle and a High Court order, reportedly shows the SHO, Pratapachandran, pushing the woman and slapping her.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."