'അമ്മ' നാടന്‍ കലാവേദിയുടെ ധനസഹായവും ഓണക്കിറ്റ് വിതരണവും നാളെ
അത്തോളി: 'അമ്മ' നാടന്‍ കലാവേദി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായവും ഓണക്കിറ്റ് വിതരണവും നാളെ നടക്കും. വൈകിട്ട് മൂന്നിന് അത്തോളി ജി.എം.യു.പി സ്കൂളില്‍ നടക്കുന്ന പരിപാടി എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. പുരുഷന് കടലുണ്ടി എം.എല്‍.എ ധനസഹായ വിതരണവും ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് സാജിത് കോറോത്ത് ഓണക്കിറ്റ് വിതരണവും നിര്‍വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന് അധ്യക്ഷനാവും. വിക്ടര്‍ ആന്റണി നൂണ്, റിയാസ് കുന്ദമംഗലം, ജില്ലാപഞ്ചായത്തംഗം എ.എം വേലായുധന്, കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ടി സുമ, എന്‍.എം രാജന്, സന്തോഷ് ത്രിവേണി, പി.എസ് ജയേഷ്, പ്രബീഷ് അത്തോളി, രതീഷ് പാവണ്ടൂര്‍ ചടങ്ങില്‍ സംബന്ധിക്കും. ശേഷം നടക്കുന്ന ഓണം- ബക്രീദ് ഗാനവിരുന്ന് ജീവന് ടി.വി റീജ്യനല്‍ ഹെഡ് അജീഷ് അത്തോളി ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് രമേശ് കാവില്‍, റിനു റസാക്ക്, റഹീന സി. കൊളത്തറ, ശരണ്‍ജിത്ത് കൊല്ലം, സന്ദീപ്, അനൂപ് എന്നിവര്‍ നേതൃത്വം നല്‍കും.
കലാവേദി എം.ഡി അനീഷ് അത്തോളി, പ്രസിഡന്റ് വിനോദ് എളേറ്റില്‍, ട്രഷറര്‍ രജീഷ് അത്തോളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."