HOME
DETAILS
MAL
'ബപ്പന്‍കാട് റെയില്‍വേ ഗേറ്റ് അടിപ്പാത നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം'
backup
September 10 2016 | 01:09 AM
കൊയിലാണ്ടി: നിര്‍മാണം പാതിവഴിയിലായ കൊയിലാണ്ടി-ബപ്പന്‍കാട് റെയില്‍വേ ഗേറ്റ് നിര്‍മാണം എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രായമായവരും കുട്ടികളും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി യാത്രചെയ്യുന്നത്. നഗരത്തില്‍ അനുദിനം തിരക്കേറിയതോടെ മേല്പ്പാലത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ബപ്പന്‍കാട് റെയില്‍വേ അടിപ്പാത പരിഹാരമാകും. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഓവര്‍ ബ്രിഡ്ജിനടിയിലെ മാലിന്യ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി. ബാലന് അധ്യക്ഷനായി. ചന്തുക്കുട്ടി, എ.കെ ദാമോദരന്‍ നായര്‍, ഇ. അശോകന്, രാമുണ്ണി മാരാര്‍, നാരായണന് നായര്‍, പ്രേമസുധ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."