ഓണവിരുന്നിന്റെ മധുരവുമായി മറുനാടന്‍ കുരുന്നുകള്‍
മട്ടാഞ്ചേരി: മലയാളി കുട്ടികള്‍ പുതുവസ്ത്രമണിഞ്ഞെത്തി ഓണാഘോഷത്തിന്റെ ലഹരിയിലമര്‍ന്നപ്പോള്‍ മറുനാടന്‍ വിദ്യാര്‍ഥികളുടെ മനസ്സിലും ഓണവിരുന്നിന്റെ മധുരം.
ഓണപാട്ടും ഓണസദ്യയും പൂക്കളവും കുട്ടായ്മയുമെല്ലാം ഇവര്‍ക്ക് നവ്യാനുഭവമായി. മലയാളി കുട്ടികള്‍ക്കൊപ്പം തനത് ഭാഷാ ഗാനങ്ങളുമായി ഇവരും ഓണവിരുന്നിന്റെ ഭാഗമായി.
ഫോര്‍ട്ടുകൊച്ചി സാന്താക്രുസ് സ്‌കുളിലെ ഓണാഘോഷമാണ് ഫോര്‍ട്ടുകൊച്ചിയില്‍ എത്തിച്ചേര്‍ന്ന ഡല്‍ഹി രാജസ്ഥാന്‍ കുരുന്നുകള്‍ക്ക് വിസ്മയമായത്. മുത്തുമാല വിപണനവുമായി കൊച്ചിയിലെത്തിയവരുടെ കുട്ടികളായ വിദ്യാര്‍ഥികളാണ് സ്‌കൂള്‍ ഓണാഘോഷത്തില്‍ സജീവമായത്.
ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒന്‍പത് മറുനാടന്‍ കുട്ടികളും ഇവരുടെ രക്ഷിതാക്കളും ആഘോഷത്തില്‍ പങ്കാളികളായതോടെ സ്‌കുളിലെ അധ്യാപകരും മറ്റുരക്ഷിതാക്കളും ഇവരോടൊപ്പം ഒത്തുചേര്‍ന്നു.
ഇതോടെ സന്താക്രുസ് വിദ്യാലയ ഓണാഘോഷം മറ്റൊരു കാഴ്ചവിരുന്നായി മാറി. സ്‌കൂള്‍ പ്രധാനാധ്യാപിക ആഗ്‌നസ്സ് മരിയ ഉദ്ഘാടനം ചെയ്തു. പി.എം സുബൈര്‍, സറീനനൗഷാദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."