ഹൈദരാബാദില്‍ വന്‍ ലഹരിവേട്ട: സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ വന്‍ ലഹരി വേട്ട. ലഹരി മരുന്നുമായി സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. കഞ്ചാവ്, എല്‍.എസ്.ഡി, എം.ഡി.എം.എ എന്നിവയാണ് പിടിച്ചെടുത്തത്. സുഷ്മിത ദേവി എന്ന ലില്ലി (21), ആണ്‍സുഹൃത്ത് ഉമ്മിഡി ഇമ്മാനുവല്‍ (25), ജി സായ് കുമാര്‍ (28), താരക ലക്ഷ്മികാന്ത് അയ്യപ്പ (24) എന്നിവരാണ് അറസ്റ്റിലായത്.
സുഷ്മിതയുടെ ആണ്‍സുഹൃത്തും ഇവന്റ് മാനേജരുമായ ഇമ്മാനുവല്‍ ചിക്കഡ്പള്ളിയിലെ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിയാണ്. ഇരുവരും ലഹരിമരുന്ന് വിതരണം നടത്തിയിരുന്നവരാണെന്ന് ഹൈദരാബാദ് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് വിങ് അറിയിച്ചു.
പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ 22 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, അഞ്ച് ഗ്രാം എം.ഡി.എം.എ, ആറ് എല്‍.എസ്.ഡി ബ്ലോട്ടുകള്‍, എക്സ്റ്റസി ഗുളികകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയ്ക്ക് ഏകദേശം 3 ലക്ഷം രൂപ വിലവരും. കൂടാതെ ഇവരില്‍ നിന്ന് 50,000 രൂപയും നാല് മൊബൈല്‍ ഫോണുകളും പൊലിസ് പിടിച്ചെടുത്തു.
നാല് പ്രതികള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ വ്യക്തികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
hyderabad narcotics enforcement wing arrested four people, including a software engineer, with ganja, mdma and lsd worth around rs 3 lakh. police said the accused were involved in drug distribution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."