ആഘോഷങ്ങളില്‍ സഹിഷ്ണുതയുടെ അവസരങ്ങള്‍ വളര്‍ത്തണം: എസ്.വൈ.എസ്
കോഴിക്കോട്: ആഘോഷങ്ങളില്‍ പരസ്പര സഹകരണത്തിന്റെയും സഹിഷ്ണുതയുടെയും അവസരങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. ബഹുസ്വര സമൂഹത്തില്‍ ഓരോ മതവിശ്വാസികളും അവരുടെ ആചാരങ്ങളും ആഘോഷങ്ങളും അതത് വിശ്വാസങ്ങള്‍ക്ക് വിധേയമായി നടത്തുമ്പോഴും സഹകരിക്കാവുന്ന മേഖലകളില്‍ ഒന്നിക്കണം. എന്നാല്‍ മതസൗഹാര്‍ദത്തിന്റെ പേരില്‍ സങ്കരസംസ്‌കാരവും ആചാരങ്ങളില്‍ പങ്കാളിത്വവും പ്രകടിപ്പിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന് യോഗം വ്യക്തമാക്കി.
പെരുന്നാള്‍-ഓണം ആഘോഷങ്ങളില്‍ യുവാക്കള്‍ നിയമലംഘനം നടത്തി അപകടങ്ങളും സാമൂഹ്യ വിപത്തുകളും അസാന്മാര്‍ഗിക പ്രവണതകളും ഉണ്ടാക്കുന്നത് സമൂഹം കരുതലോടെ കാണണമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. യു.കെ അബ്ദുല്ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു. ഉമര്‍ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, സലാം ഫൈസി മുക്കം, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അഷ്‌റഫ് ബാഖവി ചാലിയം, കെ.പി കോയ, ടി.കെ ഇമ്പിച്ചി അമ്മദ് ഹാജി, നടുക്കണ്ടി അബൂബക്കര്‍, കെ.എന്‍.എസ് മൗലവി, സി. അബ്ദുല്‍ ശുക്കൂര്‍, കെ.സി മുഹമ്മദ് ഫൈസി, അബു ഹാജി രാമനാട്ടുകര, ബാവ ജീറാനി, കെ.പി.സി ഇബ്‌റാഹിം, റഫീഖ് മാസ്റ്റര്‍ വാകയാട്, യൂസുഫ് ഫൈസി വെണ്ണക്കോട്, അബ്ദുല്‍ ഖാദര്‍ ഹാജി കിണാശ്ശേരി, മുഹമ്മദ് പടിഞ്ഞാറത്തറ, പി.കെ മുഹമ്മദ്, എ.ടി മുഹമ്മദ് മാസ്റ്റര്‍, ഉമ്മര്‍ ബാഖവി ഓമശ്ശേരി, സി.കെ ബീരാന്‍കുട്ടി, പി. ഇമ്പിച്ചിക്കോയ ഹാജി, കെ.എം.എ റഹ്മാന്‍, കെ. കുഞ്ഞമ്മദ് ബാഖവി, ബഷീര്‍ ദാരിമി നന്തി, കെ. അബ്ദുല്ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."