HOME
DETAILS

ബെംഗളൂരു വിമാനത്താവളത്തില്‍ പിക്കപ്പ് നിയമം മാറ്റി; സൗജന്യ പാര്‍ക്കിങ് 15 മിനിറ്റാക്കി ഉയര്‍ത്തി

  
December 27, 2025 | 3:26 AM

bengaluru airport revises terminal 1 pickup rules after protests

 

ബെംഗളൂരു: ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്ക് ശേഷം ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ബിഐഎഎല്‍) ടെര്‍മിനല്‍ 1-ലെ പുതിയ പിക്കപ്പ് നിയമങ്ങളില്‍ മാറ്റം വരുത്തി. സൗജന്യ പാര്‍ക്കിങ് സമയം 15 മിനിറ്റായി വര്‍ധിപ്പിച്ചതായും  പ്രഖ്യാപിച്ചു. നേരത്തേ 10 മിനിറ്റായിരുന്ന സൗജന്യ പാര്‍ക്കിങ് സമയം വര്‍ധിപ്പിക്കുകയും പിക്കപ്പ് ഏരിയകളില്‍ കൂടുതല്‍ സൗകര്യം നല്‍കാനുമാണ് ബിഐഎഎല്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഡിസംബര്‍ 13-ന് ടി1ല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങള്‍ അനുസരിച്ച്, ബിഐഎഎല്‍മായി നേരിട്ട് ബന്ധമില്ലാത്ത വാണിജ്യ വാഹനങ്ങള്‍ നിര്‍ബന്ധമായും പി-3, പി-4 എന്നീ നിശ്ചിത പാര്‍ക്കിങ് സോണുകള്‍ ആണ് ഉപയോഗിക്കേണ്ടത് എന്നാണ് പറയുന്നത്. ഈ സോണുകളില്‍ അവര്‍ക്ക് 15 മിനിറ്റ് സൗജന്യ കാത്തിരിപ്പ് സമയവും ലഭിക്കുന്നതാണ്.

ഈ സമയപരിധി കഴിഞ്ഞാല്‍, അര മണിക്കൂറിന് 100 രൂപയും പിന്നീട് ഓരോ അധിക മണിക്കൂറിനും 50 രൂപയുമാണ് ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കേണ്ടിവരുക. ടി1-ല്‍ നിന്ന് ഓരോ 7 മിനിറ്റിലും സര്‍വീസ് നടത്തുന്ന ഷട്ടില്‍ ബസുകളോ ബഗ്ഗികളോ കാറുകളോ ഉപയോഗിച്ച് പി-3, പി-4 പാര്‍ക്കിങ് ഏരിയകളിലേക്ക് എളുപ്പത്തില്‍ എത്താനും സാധിക്കുന്നതാണ്.

 

എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി തങ്ങളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ച ഈ നിയമങ്ങള്‍, പുതിയ ഇളവുകള്‍ വന്നതുകൊണ്ട് മെച്ചപ്പെടാന്‍ പോകുന്നില്ലെന്നാണ് കാബ് ഡ്രൈവര്‍മാര്‍ ഇപ്പോഴും ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ ടാക്‌സി ഡ്രൈവര്‍മാരും യാത്രക്കാരും ഇവിടുത്തെ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ ശക്തമായി തന്നെ പ്രതിഷേധിക്കുന്നുണ്ട്.

 'സാധനങ്ങളുമായി പി-4 വരെ കാല്‍നടയായി പോകാന്‍ യാത്രക്കാര്‍ക്ക് താല്‍പ്പര്യമില്ല, അവരെ കുറ്റം പറയാനും കഴിയില്ല. പുതിയ നിയമങ്ങളെക്കുറിച്ച് പല യാത്രക്കാര്‍ക്കും ഇപ്പോഴും അറിയുകയുമില്ല. അവര്‍ മറ്റു പ്ലാറ്റ്‌ഫോമുകളിലൂടെ കാബുകള്‍ ബുക്ക് ചെയ്യാറുണ്ട്. എന്നാല്‍ പി-4ലേക്ക് പോകേണ്ടിവരുമ്പോള്‍ അവര്‍ യാത്ര റദ്ദാക്കും' ടാക്‌സി ഡ്രൈവറെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ബെംഗളൂരുവിലെ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.  തിങ്കളാഴ്ച ബെംഗളൂരു വിമാനത്താവള അധികൃതരുമായി ചര്‍ച്ച നടത്താനും ടാക്‌സി ഡ്രൈവര്‍മാര്‍ പദ്ധതി ഇടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ പുതിയ നിയമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം തുടരുന്നുണ്ടെങ്കിലും താഴെ തട്ടിലുള്ള യാത്രക്കാര്‍ പതിയെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനും തുടങ്ങിയിട്ടുണ്ട്.

അതിനിടെ പിക്കപ്പ് നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു ഓണ്‍ലൈന്‍ ഹര്‍ജിക്ക് ഏകദേശം 1000 പേരുടെ ഒപ്പുകളും ലഭിച്ചു. വിമാനത്താവളം അംഗീകരിച്ച കാബ് അഗ്രഗേറ്ററുകള്‍ക്ക് വില കൂടുതലാണെന്ന് വിശ്വസിച്ച് പലരും അവരെ ഒഴിവാക്കാറുണ്ട് എന്നതാണ് മറ്റൊരു വസ്തുത. കഴിഞ്ഞ ദിവസം കോര്‍പ്പറേറ്റ് മഞ്ഞ ബോര്‍ഡ് വാഹനങ്ങള്‍ക്കായി അഞ്ചാമതൊരു പ്രത്യേക പാത നിര്‍മ്മിക്കുമെന്ന് ബിഐഎഎല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ പ്രസ്താവന പിന്നീട് പിന്‍വലിക്കുകയായിരുന്നു.

ഡിസംബര്‍ 28 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞിരുന്ന ഈ പാത, മിറ്റി കഫേയ്ക്കും ശ്രീസാഗറിനും സമീപം 15 മിനിറ്റിന് 275 രൂപ ഫീസ് ഈടാക്കി കോര്‍പ്പറേറ്റ് ടാക്‌സികള്‍ക്ക് പ്രവേശനം നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അധികം വൈകാതെ ഈ പ്രഖ്യാപനം അവര്‍ ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണം വിമാനത്താവള അധികൃതര്‍ ഇതുവരെ നല്‍കിയിട്ടുമില്ല.

 

After protests by taxi drivers and passengers, Bengaluru International Airport Limited has revised Terminal 1 pickup rules by increasing free parking time to 15 minutes, but cab drivers say the changes are insufficient and protests continue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  12 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  12 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  12 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  12 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  12 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  12 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  12 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  12 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  12 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  12 days ago