ജില്ല സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനത്തിലേക്ക്
കോഴിക്കോട്: ജില്ല സെപ്റ്റംബര്‍ 30നകം പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനരഹിത ജില്ലയായി പ്രഖ്യാപിക്കാനുള്ള തയാറെടുപ്പ് ഊര്‍ജിതമാക്കി. നവംബര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ ശൗചാലയ സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെയാണിത്. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളില്‍ 12,843 വ്യക്തിഗത കക്കൂസുകളാണ് ഇതിന്റെ ഭാഗമായി നിര്‍മിച്ചു നല്‍കേണ്ടത്. ഇതില്‍ 6,741 കക്കൂസുകള്‍ ഇതിനകം പൂര്‍ത്തീകരിച്ച് 53 ശതമാനം ലക്ഷ്യം നേടിയ ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥനത്താണ്. ജില്ലയിലെ മൂന്നു ബ്ലോക്കുകളും 17 ഗ്രാമപഞ്ചായത്തുകളും ഇതിനകം സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനം നടത്തി. ദുര്‍ഘട പ്രദേശങ്ങളില്‍ കക്കൂസ് നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന് വാര്‍ഡ്തലത്തില്‍ സപ്പോര്‍ട്ടിങ് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
കക്കൂസ് ഉപയോഗിക്കുന്നതില്‍ വിമുഖത കാണിച്ചുവരുന്ന ആളുകളെ ഇവ ഉപയോഗിക്കുന്നതിനു ശീലിപ്പിക്കുന്നതിനും വെളിയിലെ വിസര്‍ജനം തടയുന്നതിനും പ്രദേശികമായി ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കി. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍, ഉയര്‍ന്ന പ്രദേശങ്ങള്‍ ഇവിടങ്ങളില്‍ നിലവില്‍ കക്കൂസ് നിര്‍മിക്കുന്നതിനു നല്‍കിവരുന്ന ഫണ്ട് അപര്യാപ്തമായതിനാല്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് മാതാ അമൃതാനന്ദമയിമഠം കക്കൂസ് നിര്‍മിച്ചു വരികയാണ്. കൂടാതെ ജില്ലയിലെ ഏറ്റവും ദുര്‍ബലരായ ഗുണഭോക്താക്കള്‍ക്ക് കക്കൂസ് നിര്‍മിക്കുന്നതിനുള്ള സാമഗ്രികള്‍ വാങ്ങി നല്‍കുന്നതിന് മലബാര്‍ ഗോള്‍ഡും തയാറായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."