വഴിയോരക്കച്ചവടം സംരക്ഷിക്കുന്നതിനെതിരേ പ്രതിഷേധം
ചെങ്ങന്നൂര്‍: കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ തടസ്സം സൃഷ്ടിച്ചുകൊണ്ട് നടത്തി വരുന്ന വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്നതിന് ആര്.ഡി.ഒ, പി.ഡബ്ല്യു.ഡി, പോലീസ് എന്നിവര്‍ വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഒമ്പതിന് രാവിലെ മുതല്‍ ഒഴിപ്പിക്കുന്നതിന് തീരുമാനിച്ചതനുസരിച്ച് എത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സി.പി.എം ന്റെ ഒരു ഏരിയാ കമ്മറ്റിയംഗം ഉള്‍പ്പടെയുള്ള നേതാക്കന്മാര് തടയുകയും, അവരെ കൃത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്ത നടപടിയില്‍ ചെങ്ങന്നൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്, കേരളാ വ്യാപാരി വ്യവസായി സമിതി, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ പ്രതിഷേധിച്ചു.
അനധികൃത വ്യാപാരികളെ ഒഴിപ്പിക്കുന്നതിന് പണിമുടക്കുള്പ്പടെയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും വ്യാപാരികള്‍ സംയുക്തമായി തീരുമാനിച്ചു. ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ വിവിധ വ്യാപാരി സംഘ ടനാ ഭാരവാഹികളായ ബാബുജി ജയ്ഹിന്ദ്, ജോക്കബ് സ്കറിയ, കോശി പി. ജോക്കബ്ബ്, ഗോപിനാധന്‍ നായര്‍, ജോണ്‍മാത്യു, അനില്‍, രഞ്ജിത്ത്, ഈ.കെ.രവി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."