HOME
DETAILS
MAL
സിഡാമിന്റെ ഓണാഘോഷവും കുടുംബസംഗമവും ഇന്ന്
backup
September 10 2016 | 01:09 AM
ആലപ്പുഴ : ചേമ്പര്‍ ഓഫ് ഡെവലപ്പ്മെന്റ് ആന്റ് മാനേജ്മെന്റ് (സിഡാം) ന്റെ ഓണാഘോഷവും കുടുംബസംഗമവും ഇന്ന് ആലപ്പുഴ സിഡാം ഹാളില്‍ നടക്കും. ഇതോടനുബന്ധിച്ച് ഫിലിപ്പോസ് തത്തംപള്ളിയുടെ കവിതാ സമാഹാരത്തിന്റെ സിഡി പ്രകാശനവും കവിയരങ്ങും സംഗീതസന്ധ്യയും സംഘടിപ്പിക്കും. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്യും. സിഡാം ചെയര്മാന് പ്രദീപ് കൂട്ടാല അധ്യക്ഷത വഹിക്കും. ചിക്കൂസ് ശിവന്, അലിയാര് മാക്കിയില്‍, നസീര്‍ സലാം, റിയാസ് എം.റ്റി, എ.എന്‍ പുരം ശിവകുമാര്‍, ബി. സുജാതന്‍, കെ.പി സാവിത്രി, ബേബി പാറക്കാടന്‍, പുന്നപ്ര അപ്പച്ചന്, ജോയി സാക്സ്, പി. അശോകന്, ഇ. ഖാലിദ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."