പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; അവശനിലയില്‍ ആശുപത്രിയില്‍ കഴിയുന്ന 11 കാരിയുടെ നില മെച്ചപ്പെട്ടു
കോവളം: വെള്ളാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനൊന്നു വയസുകാരിയുടെ നില മെച്ചപ്പെട്ടു.
സംഭവത്തില്‍ പരുക്കേറ്റ് വ്യാഴാഴ്ച വൈകുന്നേരമാണ് കുട്ടിയെ എസ്.എ.റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടെന്നും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും മറ്റു പരിശോധനകള്‍ക്കുശേഷം ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ആത്മഹത്യ ചെയ്ത വെളളാര്‍ ഒലിപ്പുവിള മലവിള വീട്ടില്‍ ചന്ദ്രബാബു (51) വിന്റെ മൃതദേഹം പൊലിസ് നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ സ്കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന് സ്വന്തം വീട്ടില്‍ വച്ച് ഉപദ്രവിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി മരിച്ചെന്ന് കരുതിയ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലിസ് പറഞ്ഞു.
തന്നെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും അബോധാവസ്ഥയിലായെന്നും ബോധം വീണപ്പോള്‍ എണീറ്റ് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."