മാവേലിമന്നനെ വരവേല്‍ക്കാന്‍ ഐ.ടി നഗരമായ കഴക്കൂട്ടം
കഠിനംകുളം: തെയ്യങ്ങളും പുലിക്കളിയും ശിങ്കാരമേളങ്ങളും കോര്‍ത്തിണക്കി കൊണ്ട് മാവേലി മന്നനെ വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരസഭ ഐ.ടി നഗരമായ കഴക്കൂട്ടത്ത് സംഘടിപ്പിച്ച ഓണം വിളംബര ഘോഷയാത്ര പുതിയൊരു അനുഭവമായി.
വൈകീട്ട് നാലിന് ബൈപാസ് ജങ്ഷനില്‍ നിന്നാരംഭിച്ച വിളംമ്പര ഘോഷയാത്രയില്‍ വൈവിധ്യങ്ങളായ കലാരൂപങ്ങളും വ്യത്യസ്തമായ ഫ്ളോട്ടുകളുമാണ് അണിനിരന്നത്. ശിങ്കാര മേളം, പുലിക്കളി, തെയ്യങ്ങള്‍, മുത്തുക്കുട പിടിച്ച കേരളീയ വേഷധാരികളായ വനിതകള്‍, ബാന്‍ഡ് മേളങ്ങള്‍, യൂണിഫോം ധരിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍, ആദിവാസി നൃത്തം, കുരുന്നുകളുടെ റോളര്സ്കേറ്റിംങ്ങ്, പൂക്കാവടി എന്നിവ വിളംബര ജാഥക്ക് മികവേറി. കൂടാതെ കഴക്കുട്ടം ഗവ. എച്ച് എച്ച് എസിലെയും പോത്തന്‍കോട് എല്‍ വി.എച്ച്.എസ് ലെവിദ്യാര്ഥികളുടെയും പ്രത്യേക കലാരൂപങ്ങളും ഘോഷയാത്രയില്‍ കണ്ണികളായി വിവിധ റസിഡന്റ്സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഓട്ടോ തൊഴിലാളികള്‍ എന്നിവരുടെയും സാന്നിദ്ധ്യവും ഘോഷയാത്രയില്‍ അലങ്കാരമായി. ദേശീയ പാത വഴി നീങ്ങിയ ഘോഷയാത്ര അല്‍സാജ് കണ്വന്ഷന് സെന്റര്‍ ജങ്ഷന് ചുറ്റി വിളംബര സമ്മേളനം നടക്കുന്ന കഴക്കൂട്ടം ജങ്ഷനില്‍ സമാപിച്ചു. ഘോഷയാത്ര കാണാന്‍ റോഡിന്റെ ഇരു വശങ്ങളിലും ആയിരങ്ങള്‍ നിലയുറപ്പിച്ചിരുന്നു. ഘോഷയാത്രയുടെ മുന്‍ നിരയില്‍ വിളംബര ഘോഷയാത്രയുടെ ബാനറും അതിന് പുറകിലായി നഗരസഭ മേയര്‍ വി.കെ.പ്രശാന്ത് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായിരുന്നു അണിനിരന്നത്. കഴക്കൂട്ടത്തെ കുടുംബശ്രീ പ്രവര്‍ത്തകരുടെയും കഴക്കൂട്ടം വാര്‍ഡും നഗരസഭയും സംയുക്തമായാണ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."