HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി നീക്കം

  
Web Desk
December 31, 2025 | 6:59 AM

sabarimala-gold-smuggling-case-sit-move-to-question-adoor-prakash

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. കേസില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി നീക്കം. 

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് അടൂര്‍ പ്രകാശിനെ വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ഡല്‍ഹി യാത്ര ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംഘം ശേഖരിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാഗാന്ധിയെ കാണാന്‍ പോകുമ്പോള്‍ അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു. 

തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് എടുത്തപ്പോള്‍ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം. പോറ്റിയുമായി തനിക്ക് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലൂടെയുള്ള ബന്ധം മാത്രമേയുള്ളൂവെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. 

നേരത്തെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂര്‍ പ്രകാശിലേക്കും അന്വേഷണം നീളുന്നത്.  

ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെങ്കിലും സ്വര്‍ണം പൂശല്‍ പോറ്റിയെ ഏല്‍പിക്കാനുള്ള ബോര്‍ഡ് തീരുമാനത്തില്‍ ഇടപെട്ടില്ലെന്ന് കടകംപള്ളി മൊഴി നല്‍കി. പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് സ്പോണ്‍സര്‍ എന്ന നിലയില്‍ പോറ്റിയെ അറിയാമെന്നും എന്നാല്‍ ഇടപാടുകളില്‍ പങ്കില്ലെന്നും സ്വര്‍ണപ്പാളികള്‍ പോറ്റിക്ക് കൈമാറാനുള്ള തീരുമാനത്തില്‍ ദേവസ്വം മന്ത്രി എന്ന നിലയില്‍ ഇടപെട്ടില്ലെന്നുമാണ് കടകംപള്ളി മൊഴിനല്‍കിയത്.

സ്വര്‍ണപ്പാളി കൈമാറാനുള്ള തീരുമാനം താന്‍ ഒറ്റയ്ക്ക് എടുത്തതല്ലെന്ന എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. 2019ല്‍ പത്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയപ്പോള്‍ കടകംപള്ളിയായിരുന്നു ദേവസ്വം മന്ത്രി. മറ്റുള്ളവരുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ കടകംപള്ളിയെ വീണ്ടും വിളിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 

ദ്വാരപാലക ശില്‍പം സ്വര്‍ണം പൂശുന്നതിന് കൊണ്ടുപോയ കാര്യങ്ങളാണ് ചോദിച്ചതെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുകയാണ് ചെയ്തത്. കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ആദ്യ വീഴ്ചയ്ക്കു ശേഷവും കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ കാലത്ത് വീണ്ടും ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൈമാറിയത് സംബന്ധിച്ചാണ് പി.എസ് പ്രശാന്തിനെ ചോദ്യം ചെയ്തത്. 

The Special Investigation Team (SIT) probing the Sabarimala gold smuggling case is planning to question UDF convener Adoor Prakash as part of a crucial phase of the investigation. The move aims to clarify his association with the prime accused, Unnikrishnan Potti.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

18 രൂപ ജി പേ ചെയ്യാൻ സാധിച്ചില്ല, യുവതിയെ രാത്രി നടുറോഡിൽ ഇറക്കിവിട്ടു; കണ്ടക്ടറെ സർവിസിൽ നിന്ന് പിരിച്ചുവിട്ട് കെഎസ്ആർടിസി

Kerala
  •  4 hours ago
No Image

മധ്യപ്രദേശില്‍ മുനിസിപ്പല്‍ പൈപ്പില്‍ മലിനജലം; വെള്ളം കുടിച്ച് എട്ട് മരണം, 100 ലേറെ പേര്‍ ആശുപത്രിയില്‍; കലര്‍ന്നത് ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം

National
  •  4 hours ago
No Image

കേന്ദ്രത്തിന് നികുതി നല്‍കുന്നതില്‍ മുന്നില്‍ കേരളം; തിരിച്ചുകിട്ടുന്നതില്‍ 15ാം സ്ഥാനത്ത്; യു.പിക്കും ബിഹാറിനും വാരിക്കോരി; പുതിയ കണക്കുകള്‍ ഇങ്ങനെ

National
  •  4 hours ago
No Image

ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ വച്ച് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 60 പേര്‍ക്ക് പരുക്ക്

Kerala
  •  4 hours ago
No Image

പുതുവര്‍ഷം കളര്‍ഫുളാക്കാനൊരുങ്ങി യു.എ.ഇ; വന്‍ സുരക്ഷ, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും

uae
  •  4 hours ago
No Image

സേവ് ബോക്‌സ് ലേല ആപ്പ് തട്ടിപ്പ്; ജയസൂര്യയെ വീണ്ടും ഇഡി ചോദ്യം ചെയ്യും, സമന്‍സ് അയച്ചു

Kerala
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് 'യുദ്ധ'ത്തിന് മാസങ്ങള്‍;  ബംഗാളില്‍ 'വാക്‌പോര്'കനക്കുന്നു

National
  •  5 hours ago
No Image

മഞ്ഞിൽ പുതഞ്ഞ് ഡൽഹി; വിമാന സർവിസുകൾ താറുമാറായി, വാഹനങ്ങൾ ഇഴയുന്നു

National
  •  6 hours ago
No Image

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..., ഒരു ബില്യണ്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ അപകടത്തിലെന്ന് സര്‍വേ- നിങ്ങളെ ഫോണും ഇക്കൂട്ടത്തിലുണ്ടോ..? 

Kerala
  •  6 hours ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ജമ്മുവിലും മലയാളി വൈദികന് നേരെ ആക്രമണം

National
  •  6 hours ago