HOME
DETAILS

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..., ഒരു ബില്യണ്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ അപകടത്തിലെന്ന് സര്‍വേ- നിങ്ങളെ ഫോണും ഇക്കൂട്ടത്തിലുണ്ടോ..? 

  
Web Desk
December 31, 2025 | 4:17 AM

software updates matter more than you think when buying a smartphone

 

ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ നമ്മള്‍ പലപ്പോഴും അതിന്റെ വില, ഫീച്ചറുകള്‍, ബാറ്ററി ശേഷി, കാമറ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ പലരും സ്മാര്‍ട്ട്‌ഫോണിലെ ഒരു നിര്‍ണായക ഘടകമായ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടിനെക്കുറിച്ച് മറക്കുന്നുണ്ട്. ആഗോള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ 60 ശതമാനത്തിലധികം പേരും ഇപ്പോഴും പഴയ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ (ആന്‍ഡ്രോയ്ഡ് 13 അല്ലെങ്കില്‍ അതിന് മുമ്പുള്ളത് പോലെ) ഉപയോഗിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതായത്, ഏകദേശം ഒരു ബില്യണ്‍ ആളുകള്‍ ഗൂഗിളില്‍ നിന്ന് പുതിയ സുരക്ഷാ പാച്ചുകളോ പരിരക്ഷകളോ ലഭിക്കാത്ത ഡിവൈസുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത് എന്നാണ്. ഇത് ഗുരുതരമായ സൈബര്‍ ഭീഷണി ഉയര്‍ത്തുന്നതാണ്.

പ്രതിമാസ അപ്‌ഡേറ്റ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

നിങ്ങളുടെ ഫോണിലേക്ക് നുഴഞ്ഞുകയറാന്‍ ഹാക്കര്‍മാര്‍ ഓരോ ദിവസവും പുതിയ വഴികള്‍ കണ്ടെത്തുകയാണ്. അതുകൊണ്ടുതന്നെ സുരക്ഷാ അപ്‌ഡേറ്റുകളുടെ അഭാവം നിങ്ങളുടെ ഡാറ്റ കവരാന്‍ സാധിക്കുന്ന വിധത്തില്‍ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്ന് സിമ്പീരിയത്തിന്റെ 2025 ഗ്ലോബല്‍ മൊബൈല്‍ ത്രെറ്റ് റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന്, 2025 ഡിസംബറില്‍ ആന്‍ഡ്രോയ്ഡിലെ 107 അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ പുറത്തിറക്കിയിരുന്നു. ഈ 107 അപകടസാധ്യതകളില്‍ 40 ശതമാനവും ഫോണിന്റെ നിയന്ത്രണം മറ്റൊരാള്‍ കൈക്കലാക്കുന്നത് ഉള്‍പ്പെടെ അങ്ങേയറ്റം അപകടകരമായവയായിരുന്നു. എന്നാല്‍ പഴയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിച്ചിട്ടില്ല.


ആപ്പിളും ആന്‍ഡ്രോയ്ഡും തമ്മിലുള്ള വലിയ സുരക്ഷാ വിടവ്

സുരക്ഷയുടെ കാര്യത്തില്‍ ആപ്പിളിന്റെ സംവിധാനങ്ങള്‍ ശക്തമാണെന്ന് നിലവില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ സജീവമായ ഐഫോണുകളില്‍ ഏകദേശം 90 ശതമാനവും എപ്പോഴും ഏറ്റവും പുതിയ സോഫ്റ്റ്‌വെയറും സുരക്ഷാ അപ്‌ഡേറ്റുകളും കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെന്നതാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിള്‍ വര്‍ഷങ്ങളായി അതിന്റെ പഴയ മോഡലുകള്‍ പോലും അപ്‌ഡേറ്റ് ചെയ്യുന്നത് തുടരുന്നു.

 

പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

നിങ്ങള്‍ ഒരു പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ വാങ്ങുന്നത് പരിഗണിക്കുകയാണെങ്കില്‍, ഫോണുകളുടെ ആകര്‍ഷകമായ ഫീച്ചറുകള്‍ മാത്രം നോക്കി വാങ്ങരുത്. കുറഞ്ഞത് മൂന്ന് മുതല്‍ നാല് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കുറഞ്ഞത് രണ്ട് വര്‍ഷത്തെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഗ്രേഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കുക. ബാങ്കിങ് മുതല്‍ വ്യക്തിഗത വിവരങ്ങള്‍ വരെ എല്ലാം സ്മാര്‍ട്ട് ഫോണുകളില്‍ സൂക്ഷിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ സുരക്ഷ ഒരു ആഡംബരമല്ല, മറിച്ച് ഒരു ആവശ്യകതയാണെന്ന കാര്യം മറക്കാതിരിക്കുക.

അപകടം ഒഴിവാക്കാന്‍ ചെയ്യേണ്ടത്

 നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിന്റെ സെറ്റിങ്‌സില്‍ പോയി ഒഎസ് പതിപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുക

 ഫോണിന്റെ പുതിയ ഒഎസ് പതിപ്പ് ലഭ്യമാണെങ്കില്‍, കാലതാമസം കൂടാതെ അത് അപ്‌ഡേറ്റ് ചെയ്യുക.

 നിങ്ങളുടെ ഫോണില്‍ പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യുക.

 

When buying a new smartphone, many users focus on price, features, battery, and camera, but often overlook software support, which is critical for security. Recent reports show that over 60% of Android users worldwide still use older versions like Android 13 or earlier, leaving nearly one billion devices without the latest security patches and exposed to cyber threats. Monthly security updates are essential as hackers constantly find new vulnerabilities, and older phones often miss these fixes. In contrast, Apple maintains stronger software support, with around 90% of active iPhones running the latest updates. Experts advise that when purchasing a new Android phone, buyers should ensure the brand offers at least 3–4 years of security updates and a minimum of 2 years of operating system upgrades to stay safe in today’s digital world.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി നീക്കം

Kerala
  •  an hour ago
No Image

18 രൂപ ജി പേ ചെയ്യാൻ സാധിച്ചില്ല, യുവതിയെ രാത്രി നടുറോഡിൽ ഇറക്കിവിട്ടു; കണ്ടക്ടറെ സർവിസിൽ നിന്ന് പിരിച്ചുവിട്ട് കെഎസ്ആർടിസി

Kerala
  •  2 hours ago
No Image

മധ്യപ്രദേശില്‍ മുനിസിപ്പല്‍ പൈപ്പില്‍ മലിനജലം; വെള്ളം കുടിച്ച് എട്ട് മരണം, 100 ലേറെ പേര്‍ ആശുപത്രിയില്‍; കലര്‍ന്നത് ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം

National
  •  2 hours ago
No Image

കേന്ദ്രത്തിന് നികുതി നല്‍കുന്നതില്‍ മുന്നില്‍ കേരളം; തിരിച്ചുകിട്ടുന്നതില്‍ 15ാം സ്ഥാനത്ത്; യു.പിക്കും ബിഹാറിനും വാരിക്കോരി; പുതിയ കണക്കുകള്‍ ഇങ്ങനെ

National
  •  2 hours ago
No Image

ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ വച്ച് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 60 പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

പുതുവര്‍ഷം കളര്‍ഫുളാക്കാനൊരുങ്ങി യു.എ.ഇ; വന്‍ സുരക്ഷ, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും

uae
  •  2 hours ago
No Image

സേവ് ബോക്‌സ് ലേല ആപ്പ് തട്ടിപ്പ്; ജയസൂര്യയെ വീണ്ടും ഇഡി ചോദ്യം ചെയ്യും, സമന്‍സ് അയച്ചു

Kerala
  •  3 hours ago
No Image

തെരഞ്ഞെടുപ്പ് 'യുദ്ധ'ത്തിന് മാസങ്ങള്‍;  ബംഗാളില്‍ 'വാക്‌പോര്'കനക്കുന്നു

National
  •  3 hours ago
No Image

മഞ്ഞിൽ പുതഞ്ഞ് ഡൽഹി; വിമാന സർവിസുകൾ താറുമാറായി, വാഹനങ്ങൾ ഇഴയുന്നു

National
  •  4 hours ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ജമ്മുവിലും മലയാളി വൈദികന് നേരെ ആക്രമണം

National
  •  5 hours ago