HOME
DETAILS

സേവ് ബോക്‌സ് ലേല ആപ്പ് തട്ടിപ്പ്; ജയസൂര്യയെ വീണ്ടും ഇഡി ചോദ്യം ചെയ്യും, സമന്‍സ് അയച്ചു

  
Web Desk
December 31, 2025 | 5:35 AM

save-box-auction-app-scam-ed-to-question-actor-jayasurya-again

കൊച്ചി: സേവ് ബോക്‌സ് ലേല ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ രണ്ട് വട്ടം ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 

സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇ.ഡിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ഓണ്‍ലൈന്‍ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടന്നതായി മുമ്പ് കണ്ടെത്തിയിരുന്നു. 

സേവ് ബോക്സ് എന്ന പേരില്‍ വിവിധ ഇടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സ്ഥാപന ഉടമയ്ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.

സേവ് ബോക്‌സ് ആപ്പ് നിക്ഷേപമെന്ന പേരില്‍ കോടികള്‍ തട്ടിച്ചതിന് ഇതിന്റെ ഉടമ തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ 2023 ലാണ് തൃശൂര്‍ ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തത്. ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് നൂറിലേറെ പേരില്‍ നിന്ന് സ്വാതിഖ് കോടികളാണ് തട്ടിയത്. ഈ പണത്തിന്റെ വിഹിതമാണ് ജയസൂര്യയ്ക്കടക്കം നല്‍കിയതെന്നാണ് ഇ.ഡിയുടെ നിഗമനം.

 

The Enforcement Directorate (ED) will question Malayalam actor Jayasurya again in connection with the alleged Save Box auction app fraud case. He has been asked to appear for questioning next week after being interrogated twice earlier. The ED recently recorded the statement of Jayasurya’s wife, Saritha, as part of the ongoing investigation into the financial scam.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  2 days ago
No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  2 days ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  2 days ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  2 days ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  2 days ago
No Image

അനന്തപുരിയിൽ ഇന്ന് പൊങ്കാല മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും

Kerala
  •  2 days ago
No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  2 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  2 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  2 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  2 days ago