കാസർകോട് വൻ എംഡിഎംഎ വേട്ട; ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
കാസർകോട്: കാസർകോട് വൻ എംഡിഎംഎ വേട്ട. പുതുവത്സരത്തോടനുബന്ധിച്ച് പൊലിസ് നടത്തിയ സ്പെഷൽ ഡ്രൈവിലാണ് ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി.
പട്ല സ്വദേശി അബ്ദുറൗഫ്, അടുക്കത്ത്ബയൽ സ്വദേശി അമീർ, ഷിറിബാഗിലു സ്വദേശി അബൂബക്കർ സിദ്ദീഖ്, അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് മുഹ്‌താസിം എന്നിവരാണ് ആദൂർ പൊലിസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പിടിയിലായത്.
പുതുവത്സരാഘോഷങ്ങൾക്കായി ആദൂർ കൊപ്പാലത്തുള്ള ഹെവൻ ഹോംസ്റ്റേയിൽ എത്തിയതായിരുന്നു ഇവർ. ഈ സമയം ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് ജില്ലാ പൊലിസ് നടത്തി വരുന്ന പരിശോധനയിൽ പിടിയിലാവുകയായിരുന്നു.
In a major crackdown ahead of New Year's celebrations, Kerala Police seized a significant stash of MDMA in Kasaragod, arresting five individuals, including a woman, suspected of smuggling and distributing the psychotropic substance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."