HOME
DETAILS

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടി; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി, മൈക്ക് തള്ളിമാറ്റി

  
Web Desk
December 31, 2025 | 7:32 AM

malappuram-remark-vellappally-angry-with-media-pushes-microphone

തിരുവനന്തപുരം: മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി. ചാനല്‍ മൈക്ക് ബലം പ്രയോഗിച്ച് തള്ളിനീക്കി. ഇന്ന് ഉച്ചയോടെ ശിവഗിരി മഠത്തിന്റെ വാര്‍ഷിക പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. 

'മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'മലപ്പുറത്ത് സ്‌കൂള്‍ തുടങ്ങാന്‍ സമ്മതിക്കുന്നില്ല എന്നത് സത്യമല്ലേ? മലബാറില്‍ മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകളില്‍ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം ഞങ്ങള്‍ക്കില്ല. ഈ ദുഃഖം ഞാനൊന്ന് പറഞ്ഞുപോയി' എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. 

അതെന്താ സ്ഥലം വാങ്ങാന്‍ കിട്ടുന്നില്ലേയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സ്ഥലം എല്ലാമുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. 
പിന്നെന്താ പ്രശ്‌നം? എന്താ തുടങ്ങാന്‍ പറ്റാത്തത്? എന്ന് ചോദിച്ചപ്പോള്‍ അനുവാദം തരണം, ആരുടെ അനുവാദം? ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അല്ലേ? എന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇപ്പോഴത്തേതല്ല. മുമ്പുള്ളത്. അന്ന്.... എന്ന് പറഞ്ഞ് തുടങ്ങിയതിന് പിന്നാലെ അദ്ദേഹം ക്ഷുഭിതനാവുകയായിരുന്നു. 

ഈ ഒമ്പത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാറിന്റെ അനുവാദത്തിന് നോക്കിയില്ലേ? എന്ന് ചോദിച്ചപ്പോള്‍ കുറേ നാളായി നിങ്ങള്‍ തുടങ്ങിയിട്ട് എന്ന് പറഞ്ഞ് അദ്ദേഹം റിപ്പോര്‍ട്ടറുടെ മൈക്ക് തള്ളിമാറ്റുകയായിരുന്നു.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും അവിടെ സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. ഏപ്രില്‍ മാസത്തില്‍ എസ്.എന്‍.ഡി.പി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമര്‍ശം.

 

SNDP Yogam General Secretary Vellappally Natesan reacted angrily to journalists who sought his response regarding his controversial remarks about Malappuram district. In the commotion, he forcefully pushed away a television channel’s microphone. The incident occurred on Wednesday afternoon while he was leaving after attending the annual programme at Sivagiri Mutt in Thiruvananthapuram.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  10 days ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  10 days ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  10 days ago
No Image

അനന്തപുരിയിൽ ഇന്ന് പൊങ്കാല മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും

Kerala
  •  10 days ago
No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  10 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  10 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  10 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  10 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  10 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  10 days ago