പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം; ചെയ്തു തീര്‍ക്കാനുള്ള ഇക്കാര്യങ്ങള്‍ മറക്കല്ലേ...
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവേ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് നിരവധി പുതിയ മാറ്റങ്ങളാണ് പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ഡിസംബര്‍ 31നകം ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. അതില്‍ ഒന്ന് പാന്‍ കാര്‍ഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കുക എന്നതാണ്. മറ്റൊന്ന് 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള വൈകിയതോ പുതുക്കിയതോ ആയ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതിയും ഡിസംബര്‍ 31 ആണ്.
ആധാര്‍ പാന്‍ ബന്ധിപ്പിക്കല്‍
സാമ്പത്തിക ഇടപാടുകളില്‍ പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും വലിയ ഇടപാടുകള്‍ നടത്തുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുന്നതായിരിക്കും.
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ 31 ആണ്. അതിനുള്ളില്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ 2026 ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. പാന്‍ കാര്‍ഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കേണ്ടതാണ്.
പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം:
ആദായനികുതി ഇഫയലിങ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: [https://www.incometax.gov.in/iec/foportal/)
'ലിങ്ക് ആധാര്‍' (ഹോംപേജില്‍ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക
കാണിച്ചിരിക്കുന്ന ഫീല്‍ഡുകളില്‍ നിങ്ങളുടെ 10 അക്ക പാന്‍, 12 അക്ക ആധാര്‍ നമ്പറുകള്‍ നല്‍കുക
സ്‌ക്രീനിലെ നിര്‍ദേശങ്ങള്‍ പാലിച്ച് 1,000 രൂപ പേയ്‌മെന്റ് പൂര്‍ത്തിയാക്കുക
അഭ്യര്‍ത്ഥന സമര്‍പ്പിക്കുക- പോര്‍ട്ടല്‍ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും
ഓണ്‍ലൈനിലൂടെ പരിശോധിക്കുന്ന വിധം:
uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ആധാര്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്യുക
ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക
12 അക്ക ആധാര്‍ നമ്പര്‍ നല്‍കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക
പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക
സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നല്‍കുക
ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂര്‍ത്തിയായി
തുടര്‍ന്ന് ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും
www.nsdl.com ല്‍ കയറിയും സമാനമായ നിലയില്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കുന്നതാണ്.
എസ്എംഎസ് വഴി പരിശോധിക്കുന്ന വിധം:
UIDPAN എന്ന് ടൈപ്പ് ചെയ്യുക
സ്‌പേസ് ഇട്ട ശേഷം ആധാര്‍ നമ്പര്‍ നല്‍കുക
വീണ്ടും സ്‌പേസ് ഇട്ട ശേഷം പാന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക
UIDPAN < 12 digit Aadhaar number> < 10 digit Permanent Account Number> ഇതായിരിക്കണം ഫോര്‍മാറ്റ്
567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് വേണം എസ്എംഎസ് അയക്കാന്‍
ആധാറുമായി പാന്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍
2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള വൈകിയതോ പുതുക്കിയതോ ആയ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 31 ആണ്. ഈ സമയപരിധിക്കു ശേഷവും പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 5,000 രൂപ വരെ പിഴ ഈടാക്കും. 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വ്യക്തികള്‍ക്ക് 1,000 രൂപ വരെയാണ് പിഴ.
സെപ്റ്റംബര്‍ 16നകം യഥാര്‍ത്ഥ ഐടിആര്‍ ഫയല്‍ ചെയ്‌തെങ്കിലും പിന്നീട് ഒരു പിശക് ശ്രദ്ധയില്‍പ്പെട്ടാല്‍, പിശക് പരിഹരിക്കാന്‍ അവസരം ലഭിക്കുന്നതിന്റെ ഭാഗമായാണ് ഐടിആര്‍ ഭേദഗതി ചെയ്യുന്നതിനും/പരിഷ്‌കരിക്കുന്നതിനും നികുതിദായകര്‍ക്ക് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിരിക്കുന്നത്. ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 16 ആയിരുന്നു. ഈ സമയപരിധിക്കുള്ളില്‍ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ബിലേറ്റഡ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനാണ് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിരിക്കുന്നത്.
യഥാര്‍ത്ഥ സമയപരിധി പാലിക്കാത്ത എല്ലാ നികുതിദായകരും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 234F പ്രകാരം അധിക പിഴയും സെക്ഷന്‍ 234A പ്രകാരമുള്ള പലിശയും അടയ്ക്കണം. സെപ്റ്റംബര്‍ 16ന് മുമ്പ് ഐടിആര്‍ ഫയല്‍ ചെയ്തപ്പോള്‍ എന്തെങ്കിലും ഒഴിവാക്കുകയോ പിശക് സംഭവിക്കുകയോ ചെയ്തതായി മനസ്സിലാക്കിയാല്‍ അത് ഡിസംബര്‍ 31നകം തിരുത്താന്‍ കഴിയും. ഈ കേസുകളില്‍ നികുതിദായകര്‍ക്ക് പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഒറിജിനല്‍ റിട്ടേണില്‍ വരുത്തിയ തെറ്റുകള്‍ തിരുത്താന്‍ പുതുക്കിയ റിട്ടേണ്‍ അനുവദിക്കുന്നതാണ്.
As the New Year approaches, December 31 marks a crucial deadline for key financial tasks, including linking Aadhaar with PAN and filing belated or revised income tax returns for the 2024–25 financial year. PAN is essential for tax filing, banking, and major financial transactions, and failure to link it with Aadhaar by December 31 will make the PAN inoperative from January 1, 2026. Taxpayers must complete the Aadhaar–PAN linking process through the Income Tax e-filing portal by paying a ₹1,000 fee to avoid future financial and compliance issues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."