നിയന്ത്രണംവിട്ട ലോറി പോസ്റ്റിലിടിച്ചു നിന്നു
കോവളം: പാച്ചല്ലൂര്‍ ജങ്ഷന് സമീപം നിയന്ത്രണം വിട്ട ലോറി പോസ്റ്റില്‍ ഇടിച്ച് നിന്നത് മൂലം വന്‍ അപകടം ഒഴിവായി. വലിയ തിരക്ക് അനുഭവപ്പെടുന്ന വൈകുന്നേരം അഞ്ചോടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത്.
മുന്‍ ടയര്‍ പഞ്ചറായത് കാരണമാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത്. വിഴിഞ്ഞത്തെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്ന് ചെറിയ കടകളിലേക്ക് അരി എത്തിക്കുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. റോഡിന്റെ ഓരത്ത് നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റിനെ രണ്ടായി മുറിച്ച് കൊണ്ടാണ് വാഹനം മുന്നോട്ട് നീങ്ങിയത്.വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളെയും ഇടിച്ച്
തെറുപ്പിച്ച് പാഞ്ഞ ലോറി ഓടയിലേക്ക് മറിഞ്ഞത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്.വീട്ടു മതിലിന്റെ ഒരു ഭാഗവും ഇരുചക്രവാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.
ചിത്രജ്ഞലി സ്റ്റുഡിയോയിലേക്ക് തിരിയുന്ന വളവില്‍ വച്ച് നിയന്ത്രണം വിട്ട വാഹനം ഏകദേശം ഇരുന്നൂറ് മീറ്ററോളം സഞ്ചരിച്ചിരുന്നു. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വരുന്നത് കണ്ട് മാറിയതിനാലാണ് വഴിയാത്രക്കാര്‍ രക്ഷപ്പെട്ടത്.വാഹനത്തിന്റെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."