HOME
DETAILS

ശബരിമലയില്‍ വന്‍കൊള്ള; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട്

  
Web Desk
January 01, 2026 | 8:01 AM

sabarimala-gold-heist-sit-report-prabhamandalam-shiva-vyali-figures

കൊച്ചി: ശബരിമലയില്‍ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു. നടന്നത് വന്‍ കൊള്ളയാണെന്നാണ് എസ്.ഐ.ടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു. ഏഴു പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചതായി കണ്ടെത്തിയത്. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണവും കവര്‍ന്നിട്ടുണ്ട. എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്. 

പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപത്തിലെയും വ്യാളീരൂപത്തിലെയും പൊതിഞ്ഞ സ്വര്‍ണം കടത്തികൊണ്ടുപോയി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്.ഐ.ടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ ഇനിയും കണ്ടെത്താനുണ്ട്. ഇതിനായുള്ള അന്വേഷണം തുടരുകയാണെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നു. പണിക്കൂലിയായി എടുത്ത സ്വര്‍ണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരാക്കി.109. 243 ഗ്രാം സ്വര്‍ണമാണ് എസ്.ഐ.ടിക്ക് കൈമാറിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവര്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. 

 

The scale of the alleged gold theft at Sabarimala is far larger than initially believed, according to a crucial report submitted by the Special Investigation Team (SIT) to the Kerala High Court. The SIT has found that gold was stolen not only from the Prabhamandalam but also from the Shiva and Vyali figures mounted above the wooden layers of the structure. Gold from seven layers of the Prabhamandalam was reportedly removed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂറ്റൻ തോൽവി; ടി-20 ലോകകപ്പ് കളിക്കാത്തവർ പാകിസ്ഥാനെ തകർത്തെറിഞ്ഞു 

Cricket
  •  9 days ago
No Image

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് തീപിടിച്ചു

International
  •  9 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസി‍ഡന്റ്

uae
  •  9 days ago
No Image

ഇന്ത്യയുടെ ഈ ലോകകപ്പ് വിജയം അവരുടെ നേട്ടങ്ങളുടെ അടുത്ത് പോലുമെത്തില്ല: മുൻ ഇന്ത്യൻ താരം 

Cricket
  •  9 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്;  തിരുവല്ല രജിസ്‌ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ 

Kerala
  •  9 days ago
No Image

ക്രിപ്‌റ്റോ ഇടപാടിൽ 13 ലക്ഷം ദിർഹം നഷ്ടമായി; പ്രവാസിക്ക് തുണയായി ദുബൈ കോടതി

uae
  •  9 days ago
No Image

കിരീടം നേടി രോഹിത്തിനെ വീഴ്ത്തി; ലോകത്തിലെ ചരിത്ര നായകനയി സ്‌കൈ 

Cricket
  •  9 days ago
No Image

'ഇവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ല'; മന്ത്രിയെ വിളിക്കാത്തത് തെറ്റെന്ന് വി.ഡി സതീശന്‍ 

Kerala
  •  9 days ago
No Image

യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത; ദുബൈ മിറക്കിൾ ഗാർഡനിലേക്ക് രണ്ടാഴ്ച സൗജന്യ പ്രവേശനം

uae
  •  9 days ago
No Image

ഐസിസി റാങ്കിങ്ങിലും വമ്പൻ നേട്ടം; സ്വപ്ന കുതിപ്പുമായി സഞ്ജു സാംസൺ

Cricket
  •  9 days ago