ഖുര്‍ആനില്‍ കൈവച്ച് സത്യപ്രതിജ്ഞ; മംദാനി ന്യൂയോര്‍ക്ക് മേയറായി അധികാരമേറ്റു
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ യു.എസിലെ ഏറ്റവും വലിയ നഗരത്തിന്റെ തലപ്പത്ത് അധികാരം കയ്യാളുന്ന ആദ്യത്തെ മുസ്ലിമും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും എന്ന പുതുചരിത്രം കൂടി പിറന്നു.
ഖുര്‍ആനില്‍ കൈവെച്ചായിരുന്നു സത്യപ്രതിജ്ഞ. മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ സബ്വേ സ്റ്റേഷനില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായ ലെറ്റിറ്റ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഖുര്‍ആനില്‍ കൈവെച്ചാണ് അദ്ദേഹം പ്രതിജ്ഞ ഏറ്റുചൊല്ലിയത്.
'ഇത് ശരിക്കും ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും പദവിയുമാണ്' മംദാനി പ്രതികരിച്ചു. ഭാര്യ റമാ ദുവാജിയും മംദാനിക്ക് അരികിലുണ്ടായിരുന്നു.
ന്യൂയോര്‍ക്ക് മേയര്‍മാര്‍ രണ്ടുവട്ടം സത്യപ്രതിജ്ഞ ചെയ്യുന്ന പതിവുണ്ട്. ആദ്യ സത്യപ്രതിജ്ഞ പഴയ സബ്വേയില്‍വെച്ചും പിന്നീട് മുനിസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിലുംവെച്ച് നടത്തുകയാണ് പതിവ്. ഈ രീതിയാണ് മംദാനിയും പിന്തുടരുക. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിക്ക് പൊതുജനങ്ങള്‍ക്ക് മുന്‍പാകെ സിറ്റിഹാളിലാണ് രണ്ടാമത്തെ സത്യപ്രതിജ്ഞ. യു.എസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്സാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.
Zohran Mamdani will become first NYC mayor sworn in on Quran when he takes oath of office https://t.co/mvQT31E48R pic.twitter.com/O0wK1pcsDM
— New York Post (@nypost) December 31, 2025
ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയറും ഏഷ്യന്‍വംശജനായ ആദ്യ മേയറുമാണ് മംദാനി. ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാല്‍ നിര്‍മ്മിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരന്‍ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പ്രഖ്യാപിച്ചാണ് മുപ്പത്തിനാലുകാരനായ മംദാനി ന്യൂയോര്‍ക്കിന്റെ അമരത്തേക്ക് എത്തുന്നത്.
സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത സോഷ്യലിസ്റ്റ്, അവയ്ക്ക് പരിഹാരം ഉറപ്പുനല്‍കിയാണ് ജനവിധി സ്വന്തമാക്കിയത്. വാടകയില്‍ ഇളവ്, സൗജന്യ ബസ് സര്‍വിസ്, ആരോഗ്യ സുരക്ഷ തുടങ്ങിയവ നടപ്പാക്കുമെന്നാണ് മംദാനിയുടെ പ്രഖ്യാപനം. ഇതിനായി അതിസമ്പന്നരുടെ നികുതി വര്‍ധിപ്പിച്ച് ഫണ്ട് കണ്ടെത്തും. 20 ലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് മംദാനി തെരഞ്ഞെടുക്കപ്പെട്ടത്. 50 ശതമാനത്തിലേറെ ഭൂരിപക്ഷവും ലഭിച്ചിരുന്നു.
ലോകമാകെ മംദാനയിയുടെ ഭരണം ഉറ്റുനോക്കുകയാണ്. ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്റാന്‍ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."