ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രോഗികള്‍ മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാജോര്‍ജ്. കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി.
കായംകുളം സ്വദേശിയായ മജീദും ഹരിപ്പാട് സ്വദേശി രാമചന്ദ്രനുമാണ് മരിച്ചത്. ഡയാലിസിസിന് ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പരാതിക്ക് പിന്നാലെ ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ താത്കാലികമായി അടച്ചു.
കഴിഞ്ഞ മാസം 29 നാണ് 26 പേര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡയാലിസിസ് ചെയ്തത്. അതില്‍ ആറ് പേര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഡയാലിസിസിലുണ്ടായ അണുബാധ കാരണമാണ് മജീദും രാമചന്ദ്രനും മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ നടത്തിയ പരിശോധനയില്‍ ഡയാലിസിസ് യൂണിറ്റില്‍ നിന്നോ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലോ അണുബാധ കണ്ടെത്താനായില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചത്.
ഡി.എം.ഒ തലത്തിലുള്ള ഒരു അന്വേഷണം നടന്നിട്ടുണ്ട്. ഡി.എം.ഒ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഹൈലെവല്‍ കമ്മിറ്റി ഇന്ന് പരിശോധനയ്ക്ക് വരുന്നുണ്ടെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
Kerala Health Minister has sought a detailed report following the deaths of patients who underwent dialysis at the Haripad Taluk Hospital. The incident has raised serious concerns regarding treatment procedures and patient safety at the hospital. Health authorities have been directed to conduct an inquiry and submit findings at the earliest, while further action will be decided based on the report.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."