HOME
DETAILS

ശശിയുടെ പണിയാണ്; എസ്.ഐ.ടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല, വിളിച്ചാല്‍ മാധ്യമങ്ങളെ അറിയിച്ചേ പോകൂവെന്ന് അടൂര്‍ പ്രകാശ്

  
January 01, 2026 | 7:15 AM

ador-prakash-denies-sit-summons-sabarimala-gold-smuggling-case

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ടെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എന്നാല്‍ തന്നെയാരും വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശി ഉണ്ടാക്കിയിട്ടുള്ള പുതിയ പണിയാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് ഒന്നും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ ഇല്ല. ഏത് അവസരത്തില്‍ ആവശ്യപ്പെട്ടാലും എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറുമാണ്. എസ്.ഐ.ടി വിളിച്ചാല്‍ മാധ്യമങ്ങളെ കൂടി കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടും. അനുവദിച്ചില്ലെങ്കില്‍ താന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെക്കൂടി അറിയിച്ച ശേഷമേ എസ്‌ഐടിക്കു മുന്നില്‍ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഒരു ഭയവും ഇല്ല. ചാനലിലെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോകും എന്നാണ് കരുതിയത്. ഇന്നലെ ശിവഗിരിയില്‍ നിന്നും തിരുവനന്തപുരത്ത് പോയി. മറ്റൊരു പരിപാടിയിലും പങ്കെടുത്തു. ഇതെല്ലാം ആളുകളെ അറിയിച്ചുകൊണ്ടിരുന്നു. ഒളിച്ചുപോയി എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ചോദ്യംചെയ്യുന്നതിന്റെ ഭാഗമായി അടൂര്‍ പ്രകാശിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോറ്റി തന്നെ കണ്ടിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പോറ്റിയുമായി ബന്ധമുള്ള മറ്റ് ചില രാഷ്ട്രീയനേതാക്കളുടെയും മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ഡല്‍ഹി യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ എസ്.ഐ.ടി തേടിയേക്കും. അടൂര്‍ പ്രകാശ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം സോണിയ ഗാന്ധിയുടെ കൂടെ നില്‍ക്കുന്ന ചിത്രം നേരത്തെ പുറത്തു വന്നിരുന്നു. 

നേരത്തെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്.ഐ.ടി മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയിരുന്നു. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി, ജ്വല്ലറി വ്യവസായി ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍ സി.ഇ.ഒ പങ്കജ് ഭണ്ഡാരി എന്നിവരെ ഒരുമിച്ചിരുത്തി എസ്.ഐ.ടി ചോദ്യംചെയ്തു.

 

UDF convener Adoor Prakash has denied reports that the Special Investigation Team (SIT) summoned him for questioning in connection with the Sabarimala gold smuggling case. He said he came to know about the alleged summons only through media reports and maintained that the SIT has not contacted him officially.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Strain on Indian Federalism: The Case of Kerala’s Economic Struggle

National
  •  4 hours ago
No Image

'ഇസ്‌റാഈലിനെ വിറപ്പിച്ച ശബ്ദത്തിനുടമ, കുഞ്ഞുമക്കള്‍ക്ക് വാത്സല്യനിധിയായ പിതാവ്; കുടുംബത്തോടൊപ്പം രക്തസാക്ഷിത്വം' മക്കളൊടൊത്തുള്ള അബു ഉബൈദയുടെ ദൃശ്യങ്ങള്‍ 

International
  •  4 hours ago
No Image

ബുംറയുടെ സിംഹാസനത്തിന് ഭീഷണിയായി ഓസീസ് കുതിപ്പ്; ഐസിസി റാങ്കിംഗിൽ വൻ മാറ്റങ്ങൾ

Cricket
  •  4 hours ago
No Image

മഞ്ഞപ്പടയുടെ മാന്ത്രികൻ മടങ്ങുന്നു; പുതുവർഷത്തിൽ ആരാധകരുടെ നെഞ്ചുതകർത്ത് അഡ്രിയാൻ ലൂണയുടെ വിടവാങ്ങൽ

Football
  •  4 hours ago
No Image

നിലമ്പൂര്‍ സ്വദേശിനിയായ പ്രവാസി വനിത റിയാദില്‍ അന്തരിച്ചു

Saudi-arabia
  •  4 hours ago
No Image

പൊലിസ് വാഹനത്തില്‍ കാറിടിപ്പിച്ച് കടന്നുകളഞ്ഞു, വീട് വളഞ്ഞ് പൊലിസ്; എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍

Kerala
  •  5 hours ago
No Image

ട്രെയിനിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം: തടയാൻ ശ്രമിച്ച പൊലിസുകാരന് കുത്തേറ്റു; പ്രതി പിടിയിൽ

crime
  •  5 hours ago
No Image

നാല് ഗോൾ വഴങ്ങി, ഒടുവിൽ ആരാധകരോട് പോർവിളി; അർജന്‍റനീയൻ ഗോൾ കീപ്പർക്ക് എമിറേറ്റ്‌സിൽ കഷ്ടകാലം

Football
  •  5 hours ago
No Image

2025ല്‍ മാത്രം ഇസ്‌റാഈല്‍ വര്‍ഷിച്ചത് 1,12,000 ടണ്‍ സ്ഫോടക വസ്തുക്കള്‍, എന്നിട്ടും കീഴടങ്ങാതെ ഗസ്സ...

International
  •  5 hours ago
No Image

പുതുവര്‍ഷത്തില്‍ ഇരുട്ടടി; എല്‍.പി.ജി വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

National
  •  6 hours ago