കഞ്ചാവുമായി പിടിയില്‍
കൊല്ലം: വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് പൊതികളുമായി രണ്ടുപേര്‍ ഈസ്റ്റ് പൊലിസിന്റെ പിടിയിലായി.
ചവറ തെക്കുംഭാഗം നടക്കാവ് മുട്ടത്തു കോളനിയില്‍ സാജന്‍(22), വടക്കംഭാഗം പുല്ലോളില്‍ വീട്ടില്‍ അലക്‌സ് ജോസ്(18) എന്നിവരാണ് അറസ്റ്റിലായത്. ചിന്നക്കടയില്‍ പൊലിസ് നടത്തിയ വാഹന പരിശോധനയില്‍ അമിതവേഗതയില്‍ വന്ന ബൈക്കുയാത്രികര്‍ പൊലിസിനെകണ്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ചിന്നക്കടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജില്ലാ സായുധ സേനയിലെ പൊലിസ് ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയില്‍ 23 ചെറിയപൊതികളിലായി 150 ഗ്രാം ഓളം കഞ്ചാവ് കണ്ടെടുത്തു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവ് ഒരു പൊതിയ്ക്ക് 250 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ഇടപാടുകാരില്‍ മിക്കവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്നും മധുരയില്‍ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്നും പൊലിസിനോട് പറഞ്ഞു.
മയക്കു മരുന്ന്, കഞ്ചാവ് തുടങ്ങിയവയുടെ ഉപയോഗവും വില്‍പനയും തടയുന്നതിനായി സിറ്റി പൊലിസിന്റെ സേഫ് കൊല്ലം പദ്ധതിയിലൂടെ തീവ്രശ്രമങ്ങള്‍ സ്വീകരിച്ചതായി സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോ അറിയിച്ചു. എ.സി.പി ജോര്‍ജ് കോശി, ഈസ്റ്റ് സി.ഐ മഞ്ജുലാല്‍, ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കരുനാഗപ്പള്ളി: നീണ്ടകര ഹാര്‍ബറില്‍നിന്ന് 150 പൊതി കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പ്രാക്കുളം സ്വദേശി ജോഷി എന്ന ഉല്ലാസിനെയാ(32)ണ് ശാസ്താംകോട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ എം.ഒ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഞ്ചാവ് കടത്താനും വില്‍പന നടത്താനും ഉപയോഗിച്ച ബൈക്കും കസ്റ്റഡിലെടുത്തു. പ്രിവന്റീവ് ഓഫിസര്‍ ദിലീപ്ചന്ദ്രന്‍പിള്ള, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ അജിത്ത്, അനില്‍കുമാര്‍, അരുണ്‍ലാല്‍, മനാഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."