HOME
DETAILS

സലീമിന്റെ വേര്‍പാടില്‍ വിതുമ്പലടക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും

  
backup
September 10, 2016 | 1:44 AM

%e0%b4%b8%e0%b4%b2%e0%b5%80%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5


എടവണ്ണപ്പാറ: സഊദിയിലെ റിയാദില്‍ ജോലി ചെയ്തു വരുന്നതിനിടയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എടവണ്ണപ്പാറ വെട്ടുപാറ കെ.ടി സലീമി(38)ന്റെ വേര്‍പാടില്‍ വിതുമ്പലടക്കാനാവാതെ വീട്ടുകാരും നാട്ടുകാരും. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സലീമിനെ ഈ മാസം ആദ്യത്തോടെയാണ് ജോലി സ്ഥലത്ത് നിന്നും കാണാതാകുന്നത്.
സഊദിയിലുള്ള കുടുംബക്കാരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ മറുപടിയൊന്നും ലഭിച്ചിരുന്നില്ല. കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് റിയാദിലെ ശുമൈസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സലീമിന്റെ ഇഖാമ നമ്പറിലുള്ള മയ്യിത്തുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. അതേസമയം, മയ്യിത്ത് ഇതുവരെ ആരെയും കാണാന്‍ അനുവദിച്ചിട്ടില്ല. അസ്വാഭാവിക മരണമാണെന്നതിനാല്‍ കാണിച്ചു തരാനാകില്ലെന്ന മറുപടിയാണ് ആശുപത്രി  ജീവനക്കാരില്‍ നിന്നും ലഭിച്ചത്.
കഴിഞ്ഞ ഒരാഴ്ചക്കാലമായി വിവരമൊന്നും ആധികാരികമായി വീട്ടിലേക്ക് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മരണം നടന്നെന്ന വാര്‍ത്ത വീട്ടുകാരും നാട്ടുകാരും അറിയുന്നത്. രണ്ടാം തിയതിയെങ്കിലും മരണം നടന്നിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ബലിപെരുന്നാളിന് നാട്ടില്‍ വന്ന് തിരിച്ചുപോയ സലീം പ്രവാസജിവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു.
ശാന്ത പ്രകൃതക്കാരനായ സലീം നാട്ടില്‍ ഓട്ടോ ഡ്രൈവറായിരുന്നു. പറക്കമുറ്റാത്ത മൂന്ന് മക്കളാണ് സലീമിനുള്ളത്. മരണ കാരണം അറിവാകാത്തതും ദുരൂഹരീതിയില്‍ മരണപ്പെട്ടതുമുള്ള വാര്‍ത്തയറിഞ്ഞത് മുതല്‍ വിതുമ്പലടക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്  വീട്ടുകാരും നാട്ടുകാരും. പരേതനായ മുഹമ്മദ് മാസ്റ്ററാണ് സലീമിന്റെ പിതാവ്. ആമിനയാണ് ഉമ്മ. അസ്‌ലം സഹോദരനുമാണ്. ഭാര്യ: മുബീന. മക്കള്‍: അംജദ്, അംന, മിയാസ് അലി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ ഡിഐജിക്കെതിരെ കുരുക്ക് മുറുകുന്നു: കൈക്കൂലിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസ്

crime
  •  7 days ago
No Image

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഹൃദയാഘാതമെന്ന് വരുത്താൻ ശ്രമം: പക്ഷേ സിസിടിവി ചതിച്ചു; കാമുകനും സുഹൃത്തും ഭാര്യയും പിടിയിൽ

crime
  •  7 days ago
No Image

'മെസ്സിയല്ല, ആ ബ്രസീലിയൻതാരമാണ് ബാഴ്സയിലെ വിസ്മയം'; മെസ്സിയെ തള്ളി മുൻ ബാഴ്‌സ താരം ബോജൻ

Football
  •  7 days ago
No Image

വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു

Kerala
  •  7 days ago
No Image

ഒമാനില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

oman
  •  7 days ago
No Image

ചെന്നൈയുടെ പുത്തൻ വിദേശ പേസ് സെൻസേഷൻ; വെറുതെയല്ല തലയുടെയും,ടീമിന്റെയും ഈ നീക്കം

Cricket
  •  7 days ago
No Image

ബെഡിൽ കിടന്ന രോഗിക്ക് ഡോക്ടറുടെ ക്രൂരമർദനം; ഡോക്ടർക്ക് സസ്പെൻഷൻ

crime
  •  7 days ago
No Image

ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി; അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് വി.ഡി സതീശന്‍

Kerala
  •  7 days ago
No Image

മരിച്ച യുവാവ് ജീവനോടെ സ്റ്റേഷനിൽ; ഞെട്ടിത്തരിച്ച് ഗ്രാമം,വെട്ടിലായി പൊലിസ്

Kerala
  •  7 days ago
No Image

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  7 days ago