ഖാസിയാരകം-ചീനിത്തോട് പാട്ടത്തിന് നല്‍കിയത് റദ്ദാക്കാന്‍ കക്ഷിക്ക് നോട്ടീസ് അയക്കും
കൊണ്ടോട്ടി: ഖാസിയാരകം-ചീനിത്തോടിന് മുകളില്‍ സ്ലാബ് പതിച്ച ഭാഗം 40 വര്‍ഷത്തേക്ക് സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നല്‍കിയത് റദ്ദാക്കുന്നതിനായി കക്ഷിക്ക് നോട്ടീസ് അയക്കാന്‍ തീരുമാനം.
കരാര്‍ റദ്ദാക്കുന്നതിന് മുന്നോടിയായി നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷരെയും വിവിധ പാര്‍ട്ടികളുടെ നേതാക്കളെയും ഉള്‍പ്പെടുത്തി രൂപവത്കരിച്ച ഉപസമിതി യോഗത്തിലാണ് തീരുമാനം. കരാര്‍ റദ്ദാക്കാതിരിക്കാനുള്ള വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക.
ഓഗസ്റ്റ് 22ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗമാണ് കരാര്‍ റദ്ദാക്കാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചത്. 2014 ഒക്ടോബര്‍ 30ന് ചേര്‍ന്ന മുന്‍പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ ഒന്‍പതാം നമ്പര്‍ തീരുമാനമായാണ് പാട്ടത്തിന് നല്‍കിയത്. പ്രതിവര്‍ഷം 10,000 രൂപ നിരക്കില്‍ 40 വര്‍ഷത്തേക്ക് നല്‍കാനായിരുന്നു തീരുമാനം.
പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2015 മെയ് 29ന് സംസ്ഥാന സര്‍ക്കാര്‍ പാട്ടകരാറിന് അനുമതി നല്‍കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 20 നാണ് കൊണ്ടോട്ടി ഗ്രാമപഞ്ചായത്തും കെട്ടിടഉടമയും ചേര്‍ന്ന് കരാര്‍ ഒപ്പിട്ടത്. 68 മീറ്റര്‍ നീളത്തിലും 1.8 മീറ്റര്‍ വീതിയിലുമാണ് ഇവിടെ സ്ലാബ് പതിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."