മൂന്നരക്കിലോ കഞ്ചാവുമായി നാല് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
പെരിന്തല്‍മണ്ണ: മൂന്നരക്കിലോ കഞ്ചാവുമായി നാലു ബംഗാള്‍ സ്വദേശികള്‍ പെരിന്തല്‍മണ്ണ പൊലിസിന്റെ പിടിയിലായി. ഒഡീഷയില്‍ നിന്നും കേരളത്തിലേക്കു വില്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി നാലു ബംഗാള്‍ സ്വദേശികളാണു പെരിന്തല്‍മണ്ണയില്‍ പിടിയിലായത്. മുര്‍ഷിദാബാദ് ഇസ്ലാംപുര് പ്രഫില് മണ്ഡല്(48), രാജ്ബട്ടി നസീപൂര് ദീപന് മണ്ഡല്(34), രാജ്ബട്ടി നസീപൂര് ദീപക് മണ്ഡല് (28), മുര്‍ഷിദാബാദ് റാണിലഗര് ബൊഡാര്പട മാണിക് ചൗധരി(28) എന്നിവരെയാണു വ്യാഴാഴ്ച വൈകുന്നേരം ചെറുകര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
മലബാര്‍ മേഖലയിലേക്ക് ഓണം- പെരുന്നാള്‍ ആഘോഷദിവസങ്ങള്‍ പ്രമാണിച്ചു കഞ്ചാവ്, കറുപ്പ് എന്നിവ എത്തുന്നുണ്ടെണ്ടന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു സംഘം പിടിയിലായത്.
ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണു സംഘം കഞ്ചാവു കൊണ്ടണ്ടുവന്നത്. കേരളത്തില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്നവരാണു പ്രതികള്‍. മുമ്പും പലതവണ കഞ്ചാവ് എത്തിച്ചു വില്പന നടത്തിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഡി. വൈ. എസ്.പി എം.പി.മോഹനചന്ദ്രന്, സി. ഐ സാജു കെ. എബ്രഹാം എന്നിവരുടെ നിര്‍ദേശത്താല്‍ എസ്.ഐ. ജോബി തോമസ്, അഡീഷണല്‍ എസ്. ഐ കെ.സുരേന്ദ്രന്, ടൗണ്‍ ഷാഡോ പൊലിസിലെ പി.മോഹന്‍ദാസ്, സി.പി.മുരളി, പി.എന്‍.മോഹനകൃഷ്ണന്, എന്‍.ടി.കൃഷ്ണകുമാര്‍, മനോജ് മേക്കോടന്‍, നിബിന്‍ദാസ്, ദിനേശ് കിഴക്കേക്കര, അഭിലാഷ് കൈപ്പിനി, ടി.സെലീന എന്നിവരങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."