HOME
DETAILS

പൗരത്വ സേവനങ്ങൾക്ക് പുതിയ ഫീസ് നിരക്കുമായി ഒമാൻ; അപേക്ഷാ ഫീസുകളിലും മാറ്റം

  
January 05, 2026 | 4:10 PM


മസ്‌കത്ത്: ഒമാൻ പൗരത്വത്തിനും ദേശീയതയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും പുതിയ ഫീസ്നിരക്ക് ഏർപ്പെടുത്തി. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്നലെ മുതൽ തന്നെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായിരുന്നു.

പുതുക്കിയ ഫീസ് നിരക്കുകൾ

ഒമാനി പൗരത്വം ലഭിക്കുന്നതിനായുള്ള അപേക്ഷകൾക്ക് ഇനിമുതൽ 600 ഒമാനി റിയാൽ ഫീസ് നൽകണം. ഒമാനി പൗരന്മാരെ വിവാഹം കഴിച്ച വിദേശ വനിതകൾ, ഒമാനികളുടെ വിധവകൾ, വിവാഹമോചിതരായ ഇണകൾ, ഒമാനി വനിതകളുടെ പ്രായപൂർത്തിയാകാത്ത മക്കൾ എന്നിവർ സമർപ്പിക്കുന്ന അപേക്ഷകൾക്കും ഇതേ നിരക്ക് ബാധകമാകും. അതേസമയം, ഒമാനി പൗരത്വം പിൻവലിക്കുന്നതിനോ ഉപേക്ഷിക്കുന്നതിനോ ഉള്ള അപേക്ഷകൾക്ക് 200 ഒമാനി റിയാൽ ഫീസായി നൽകേണ്ടതുണ്ടെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ദേശീയ സേവനങ്ങളുമായി ബന്ധപ്പെട്ട ഭരണപരമായ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഫീസ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പൗരത്വം ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിലോ മറ്റ് നിയമപരമായ നിബന്ധനകളിലോ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സേവന ഫീസുകളിൽ മാത്രമാണ് ഇപ്പോൾ മാറ്റം വരുത്തിയിട്ടുള്ളത്.

സുൽത്താനേറ്റിലുടനീളമുള്ള പൗരത്വ സേവനങ്ങളെ കൂടുതൽ ക്രമീകൃതമാക്കാൻ പുതിയ ഫീസ് ഘടന സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

oman has announced a revised fee structure for citizenship related services including updated application charges. the changes aim to streamline procedures enhance administrative efficiency and clarify costs for applicants while aligning fees with service delivery and regulatory requirements.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരി​ഗണിക്കും

National
  •  2 days ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  2 days ago
No Image

സംഭലില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്: പള്ളിയും മദ്‌റസയും പൊളിച്ചു; ഭൂമി 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും

National
  •  2 days ago
No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  2 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  2 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  2 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  2 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  2 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  2 days ago