നോമ്പുകാലത്ത് ഭക്ഷണത്തില്‍ ഈ തെറ്റുകള്‍ ചെയ്യരുതേ...
നോമ്പുകാലത്ത് ശരീരത്തിനും മനസിനും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത്. നോമ്പുകാലത്ത് ദിവസവും 14 മണിക്കൂര്‍ വരെയാണ് തുടര്‍ച്ചയായി ഭക്ഷണം കഴിക്കാതിരിക്കുന്നത്. അതുകൊണ്ട് തന്നെ രാവിലെ നോമ്പു തുടങ്ങുമ്പോഴും നോമ്പ് അവസാനിപ്പിക്കുമ്പോഴും ഭക്ഷണത്തില്‍ നല്ല ശ്രദ്ധ അത്യാവശ്യമാണ്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, കിഡ്‌നി, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ നോമ്പ് അനുഷ്ഠിക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരിക്കുന്നത് നന്നായിരിക്കും.
നോമ്പ് തുടങ്ങുന്നതിന് മുമ്പ് പുലര്‍ച്ചെ കഴിക്കുന്ന ആദ്യ ഭക്ഷണം(സുഹൂര്‍) ഒരു ദിവസത്തേക്കുള്ള മുഴുവന്‍ ഊര്‍ജവും നല്‍കുന്നതായിരിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരിക്കലും നോമ്പെടുക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാതിരിക്കരുത്. കാരണം ഒരു ദിവസത്തേക്ക് മുഴുവന്‍ ശരീരത്തിന് വേണ്ട ഊര്‍ജം ഇതില്‍ നിന്നാണ് ലഭിക്കുന്നത്. കുതിര്‍ത്ത നട്ട്‌സ്, പാല്‍, ജ്യൂസ്, പഴങ്ങള്‍ എന്നിവ രാവിലെ കഴിക്കുന്നത് നല്ലതാണ്.
നോമ്പു തുറക്കുന്ന സമയത്ത് എണ്ണയില്‍ വറുത്ത സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. നോമ്പുതുറയുടെ ആദ്യസമയം പഴച്ചാറുകള്‍, വെജിറ്റബിള്‍ സൂപ്പ്, മോര്, നാരങ്ങാവെള്ളം ഇവയൊക്കെ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക. കാപ്പി, ചായ ഇവ ഒഴിവാക്കുക. നോണ്‍ വെജ് എല്ലാം വറുക്കുന്നതിനു പകരം കറികളായി ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."