HOME
DETAILS

ഇടനെഞ്ചു തേങ്ങുന്നു, ഈ പിതാവിന്റെ നിസ്സഹായാവസ്ഥയില്‍

  
backup
September 10, 2016 | 11:03 AM

%e0%b4%87%e0%b4%9f%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a4%e0%b5%87%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%88-%e0%b4%aa%e0%b4%bf

ലാഖിംപൂര്‍:  മകളുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ പണമില്ലാതെ ഭിക്ഷയാചിക്കാനിരുന്ന പിതാവ് നൊമ്പരമാകുന്നു. ഉത്തര്‍പ്രദേശിലെ ഖിലാംപൂര്‍ ഖേരിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്.


കഴിഞ്ഞ ദിവസമാണ് മിട്വാലിയിലെ സ്വാതലി സ്വദേശിയായ പതിനാലുകാരിയെ കഠിനമായ പനിമൂലം ഇവിടത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.


എന്നാല്‍ പനി മൂര്‍ഛിച്ചതിനാല്‍ അവിടെനിന്നു ലാഖിംപൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

 

എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നാണ് ജില്ലാ ആശുപത്രി അധികൃതര്‍ പറയുന്നത്.


ആശുപത്രിയില്‍നിന്ന് മകളുടെ മൃതദേഹം വീട്ടില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചുതരാന്‍ പിതാവ് പലരോടും അപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. പിന്നീട് മകളുടെ മൃതദേഹവുമായി പുറത്തിറങ്ങിയ പിതാവ് നടപ്പാതയില്‍ മൃതദേഹം കിടത്തി വഴിയാത്രക്കാരോട് പണത്തിനായി യാചിക്കുകയായിരുന്നു.


ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി പേര്‍ പ്രതികരിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ ഉറക്കമുണര്‍ന്നത്.


എന്നാല്‍ ആംബുലന്‍സ് വേണമെന്ന് തങ്ങളോട് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  2 days ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago